ഈ വര്‍ഷം ഓഗസ്റ്റ് 15 ന് രാജ്യത്ത് 5ജിയ്ക്ക് ഔദ്യോഗികമായി തുടക്കമിടാനാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ആഗ്രഹിക്കുന്നത്. ഇക്കാരണത്താല്‍ 5ജിയ്ക്ക് വേണ്ടിയുള്ള നടപടികള്‍ ദ്രുതഗതിയിലാക്കാനുള്ള ശ്രമത്തിലാണ് ടെലികോം വകുപ്പ് . അതിന്റെ ഭാഗമായെന്നോണം മാര്‍ച്ച് അവസാനത്തോടെ 5ജി സ്പെക്ട്രം ലേലം നടത്താനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ടെലികോം മന്ത്രാലയം ട്രായിയോട് ആവശ്യപ്പെട്ടിരിക്കുന്നു.
ലേലത്തിനുള്ള 800 മെഗാഹെര്‍ട്സ്, 900 മെഗാഹെര്‍ട്സ്, 1800 മെഗാഹെര്‍ട്സ് ബാന്‍ഡുകളിലെ സ്പെക്ട്രത്തെ കുറിച്ചുള്ള വിവരങ്ങളും ടെലികോം വകുപ്പ് ട്രായിക്ക് നല്‍കിയിട്ടുണ്ട്.
ഇന്ത്യയില്‍ 13 മെട്രോ നഗരങ്ങളില്‍ മാത്രമേ ഈ വര്‍ഷം ആദ്യം 5ജി സേവനം ലഭിക്കൂ എന്ന് കേന്ദ്രം നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, ഗുരുഗ്രാം, ചണ്ഡീഗഡ്, ബാംഗ്ലൂര്‍, അഹമ്മദാബാദ്, ജാംനഗര്‍, ഹൈദരാബാദ്, പൂനെ, ലഖ്നൗ, ഗാന്ധിനഗര്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. 5ജി ട്രയലുകള്‍ ഈ സ്ഥലങ്ങളില്‍ ആദ്യം നടത്തിയതിനാല്‍, ഈ സ്ഥലങ്ങളില്‍ താമസിക്കുന്ന ആളുകള്‍ക്ക് ആദ്യം 5ജി ലഭിക്കും.
Leave a Reply