ഡ്യുവല്‍ ഡിസ്പ്ലേ ഫീച്ചറോട്കൂടിയ ഹോണര്‍ മാജിക് വി

ചൈനീസ് സ്മാർട്ട്ഫോൺ ബ്രാൻഡായ വിവോയുടെ ഉപകമ്പനിയായ ഹോണർ ആദ്യമായി പുറത്തിറക്കിയ ഫോൾഡബിൾ ഫോൺ ആണ് മാജിക് വി. വിപണിയിൽ ഉള്ളതിൽ ഏറ്റവും കനം കുറഞ്ഞ സ്മാർട്ട്ഫോൺ എന്നാണ് കമ്പനി അവകാശപ്പെട്ടിരുന്നത്.

ക്യൂവല്‍കോമിന്‍റെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് ചിപ്പായ സ്നാപ്ഡ്രാഗണ്‍ 8 Gen 1 SoC ആണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. അകത്ത് മടക്കാവുന്ന വലിയ ഡിസ്പ്ലേ. പുറത്ത് നോട്ടിഫിക്കേഷനും മറ്റുമായുള്ള ചെറിയ ഡിസ്പ്ലേ എന്നിവയാണ് ഇതിലെ ഡ്യുവല്‍ഡിസ്പ്ലേ ഫീച്ചര്‍. 7.9 ഇഞ്ചാണ് അകത്തേക്കുള്ള ഡിസ്പ്ലേ. 90 ജിഗാഹെർട്സ് റിഫ്രഷ്റേറ്റുമുള്ള ഇതിന്2222* 1984 പിക്സൽ റെസല്യൂഷൻ ഉണ്ട്. 2560 -1080 പിക്സൽസ് റെസല്യൂഷനുള്ള 6.45 ഇഞ്ചാണ് പുറത്തുള്ള ഡിസ്പ്ലേ.

12 ജിബി റാം, 512 ജിബി സ്റ്റോറേജ്, 4750 എംഎഎച്ച് ബാറ്ററി,66W അതിവേഗ ചാർജിങ് എന്നിവയും ഇതിലെ ഫീച്ചറുകളാണ്. ആൻഡ്രോയ്ഡ് 12 അടിസ്ഥാനമാക്കിയുള്ള മാജിക് യുഐ 6.0 ആണിതിലുള്ളത്. ആകെ അഞ്ച് ക്യാമറകളുണ്ട് ഇതിന്. മൂന്ന് ക്യാമറകള്‍ ഫോണിന് പിന്‍ ഭാഗത്തും ഒന്ന് അകത്തുള്ള ഡിസ്‌പ്ലേയ്‌ക്കൊപ്പവും, ഒന്ന് പുറത്തുള്ള ഡിസ്‌പ്ലേയ്‌ക്കൊപ്പവും 50 എംപി സെന്‍സറുകളാണ് ട്രിപ്പിള്‍ ക്യാമറയിലുള്ളത്. 42 എംപി സെല്‍ഫിക്യാമറകളാണിതിന്. സ്പേസ് സിൽവർ ബ്ലാക്ക് ഓറഞ്ച് നിറങ്ങളിൽ ചൈനയിൽ അവതരിപ്പിച്ചിട്ടുള്ള ഫോൺ അന്താരാഷ്ട്രവിപണിയിൽ അവതരിപ്പിക്കുക എന്നാണെന്ന് വ്യക്തമല്ല.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*