ചിപ്പുകൾ പിടിപ്പിച്ചതും പുത്തൻ സാങ്കേതികവിദ്യകൾ സംയോജിപ്പിച്ചതും ആയ ഇ- പാസ്പോർട്ട് സംവിധാനം രാജ്യത്ത് ഉടൻ അവതരിപ്പിക്കുമെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ കേന്ദ്രബഡ്ജറ്റില്‍ പ്രഖ്യാപിച്ചു. 2022-23 സാമ്പത്തികവർഷം ഇ പാസ്പോർട്ട് സംവിധാനം പൗരന്മാർക്ക് ലഭ്യമാക്കും. കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ അടങ്ങിയതായിരിക്കും ഇ-പാസ്പോർട്ട്.
5 ജി സ്പെക്ട്രം ലേലം ഈ വർഷം തന്നെ നടത്തുമെന്നും മന്ത്രി ബജറ്റ് പ്രസംഗത്തിൽ അറിയിച്ചു. 2022-23 സാമ്പത്തിക വർഷം തന്നെ 5 ജി സേവനങ്ങൾ രാജ്യത്ത് ലഭ്യമാകും.
2022-23 വർഷത്തിൽ ഡിജിറ്റൽ റുപ്പീ പുറത്തിറക്കുമെന്നതാണ് ബജറ്റിലെ മറ്റൊരു പ്രഖ്യാപനം. ബ്ലോക്ക് ചെയിൻ, മറ്റ് സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുള്ള ഡിജിറ്റൽ റുപ്പീകൾ റിസർവ് ബാങ്ക് പുറത്തിറക്കും.
രാജ്യത്ത് വെർച്വൽ ഡിജിറ്റൽ ആസ്തികൾക്ക് ഇനി നികുതി അടയ്ക്കണം. 30 ശതമാനം നികുതിയാണ് ഏർപ്പെടുത്തുക. വെർച്വൽ ഡിജിറ്റൽ ആസ്തി കൈമാറ്റത്തിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിൽ 30 ശതമാനമാണ് നികുതി.
Leave a Reply