വാട്സ്ആപ്പ് വോയ്‌സ് മെസ്സേജിൽ പ്രശ്‍നങ്ങൾ നേരിടുന്നുണ്ടോ?

ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ഇൻസ്റ്റന്‍റ് മെസ്സേജിങ് ആപ്പായ വാട്സ്ആപ്പ് അടുത്തിടെ വോയിസ് മെസ്സേജിങ് ഫീച്ചറില്‍ പുതിയ അപ്ഡേഷനുകള്‍ നടത്തിയിരുന്നു. എന്നാൽ ഇപ്പോൾ ഇതിന് ചില പ്രശ്‍നങ്ങൾ നേരിടുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. ചിലപ്പോൾ മെസ്സേജ് കേൾക്കാതിരിക്കുകയും, റെക്കോർഡ് ആകാതെയിരിക്കുകയും ചെയ്യുന്നുണ്ട്. ഇത് നിങ്ങളുടെ ഫോണുകളിൽ തന്നെ പരിഹരിക്കാൻ സാധിക്കുന്നതാണ്. എങ്ങനെയെന്ന് നോക്കാം;

വാട്സ്ആപ്പ് ഫോഴ്‌സ് സ്റ്റോപ്പ് ചെയ്യുക

വാട്സ്ആപ്പ് ശരിയായി പ്രവർത്തിക്കുന്നില്ലെങ്കിൽ പ്രശ്നം ഒഴിവാക്കാൻ ആദ്യം ചെയ്യേണ്ടത് ആപ്പ് ഫോഴ്‌സ് സ്റ്റോപ്പ് ചെയ്യുകയാണ്. ഇത് ചെയ്യാനായി വാട്സ്ആപ്പ് ഐക്കണിൽ 2 സെക്കൻഡ് അമർത്തി പിടിക്കുക. അപ്പോൾ ലഭ്യമാകുന്ന ചെറിയ വിന്‍ഡോയില്‍ നിന്ന് ആപ്പ് ഇന്‍ഫോ തിരഞ്ഞെടുത്താല്‍ ഫോഴ്‌സ് സ്റ്റോപ്പിനുള്ള ഓപ്ഷൻ ലഭിക്കും.

വാട്സ്ആപ്പ് പെർമിഷനുകൾ ഓൺ ചെയ്യുക

മെസ്സേജുകൾ റെക്കോർഡ് ചെയ്യാനും, വോയ്‌സ് മെസ്സേജുകൾ അയക്കാനുമുള്ള പെർമിഷൻ എനേബിള്‍ ആണോയെന്ന് പരിശോധിക്കുക. ഫോണിന്‍റെ സ്റ്റോറേജിലും, മൈക്രോഫോണിനും പെർമിഷൻ ഇല്ലാത്തത് മൂലമാകാം നിങ്ങളുടെ  വോയ്‌സ് മെസ്സേജ് പ്രവർത്തിക്കാത്തത്. ഈ പെർമിഷനുകൾ ഓൺ ചെയ്യുക.

ഫോണിൽ ആവശ്യമായ സ്റ്റോറേജ് ഉണ്ടോയെന്ന് പരിശോധിക്കുക

ഫോണിൽ ആവശ്യമായ സ്റ്റോറേജ് ഇല്ലെങ്കിൽ വോയ്‌സ് മെസ്സേജ് ഡൗൺലോഡ് ചെയ്യാനും, മെസ്സേജ് റെക്കോർഡ് ചെയ്യാനും സാധിക്കില്ല. ആവശ്യത്തിന് സ്റ്റോറേജ് ഇല്ലെങ്കിൽ മീഡിയ ഡിലീറ്റ് ചെയ്തതിന് ശേഷം സ്റ്റോറേജ് സ്പേസ് ലഭ്യമാക്കുക.

വാട്സ്ആപ്പ് അപ്ഡേറ്റ് ചെയ്യുക

ഫോണിൽ വാട്സ്ആപ്പിന്‍റെ ഏറ്റവും പുതിയ വേർഷൻ തന്നെയാണ് ഡൗൺലോഡ് ചെയ്തിട്ടുള്ളതെന്ന് ഉറപ്പാക്കുക. വോയിസ് മെസ്സേജുകൾ അയക്കാൻ സാധിക്കാതെ വരുന്നത് ഒരുപക്ഷേ വാട്സ്ആപ്പിന്‍റെ പഴയ വേർഷൻ ഉപയോഗിക്കുന്നതിനാലാകാം. അതിനാൽ തന്നെ വാട്സ്ആപ്പ് അപ്ഡേറ്റ് ചെയ്യുക.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*