ബ്രോഡ്ബാന്‍റില്‍ നിന്നുള്ള വൈ-ഫൈ വേഗത വര്‍ധിപ്പിക്കാം

നെറ്റ്‌വർക്കിലെ പ്രശ്നങ്ങള്‍ അല്ലാതെ തന്നെ പല കാരണങ്ങള്‍ കൊണ്ടും ബ്രോഡ്ബാന്‍ഡിലെ വൈ-ഫൈ വേഗത കുറയും. ഈ അവസരത്തില്‍ നമുക്ക് വേഗത വര്‍ധിപ്പിക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ നോക്കാം.

ഡിവൈസുകള്‍ ഓഫാക്കി വീണ്ടും ഓണാക്കുക

വൈ-ഫൈ സ്പീഡ് മെച്ചപ്പെടുന്നുണ്ടോ അറിയാന്‍ വൈ-ഫൈ കണക്‌ട് ചെയ്തിട്ടുള്ള എല്ലാ ഡിവൈസുകളും ഓഫ് ചെയ്ത് ഓണ്‍ ചെയ്ത് നോക്കുക. എന്തെങ്കിലും ചെറിയ കണക്ഷന്‍ പ്രശ്നമാണ് ഉള്ളതെങ്കില്‍ ഇതിലൂടെ പരിഹരിക്കാന്‍ സാധിക്കും. ഈ മാര്‍ഗം എല്ലായിപ്പോഴും ഫലപ്രദമായിരിക്കണം എന്നില്ല. നമ്മുടെ കണക്ഷനുകള്‍ ഒന്നുകൂടി റിഫ്രഷ് ആകാന്‍ ഇത് സഹായിക്കുന്നു. നിങ്ങളുടെ മോഡം അല്ലെങ്കില്‍ വയര്‍ലെസ് ഗേറ്റ്‌വേ അണ്‍പ്ലഗ് ചെയ്യേണ്ടതുണ്ട്. 30 സെക്കന്‍ഡ് കാത്തിരുന്നതിന് ശേഷം മാത്രം മോഡം റീസ്റ്റാര്‍ട്ട് ചെയ്യുക. ഈ പ്രക്രിയ മോഡം മോഡത്തിന്‍റെ വെര്‍ച്വല്‍ ഹെഡ് ക്ലിയര്‍ ചെയ്യാന്‍ സഹായിക്കുന്നു.

റൂട്ടര്‍ സിഗ്നല്‍ കിട്ടുന്ന സ്ഥലത്തേക്ക് മാറ്റുക

വൈ-ഫൈ സിഗ്നലുകള്‍ക്ക് നിശ്ചിത ദൂരം മാത്രം സഞ്ചരിക്കൂ എന്ന് നമ്മുക്ക് ഏവര്‍ക്കും അറിയാം. വൈ-ഫൈ സിഗ്നലുകള്‍ക്ക് മതിലുകള്‍, നിലകള്‍, ഫര്‍ണിച്ചറുകള്‍, വീട്ടുപകരണങ്ങള്‍ തുടങ്ങിയ ഭൗതിക വസ്തുക്കളാല്‍ തടസ്സപ്പെടുകയോ തടയുകയോ ചെയ്യാം. കോര്‍ഡ്‌ലെസ് ഫോണുകള്‍, ബേബി മോണിറ്ററുകള്‍, മൈക്രോവേവ്, ബ്ലൂടൂത്ത് സ്പീക്കറുകള്‍ എന്നിവയുള്‍പ്പെടെയുള്ള മറ്റ് ഉപകരണങ്ങളില്‍ നിന്നുള്ള റേഡിയോ തരംഗങ്ങളാലും ഈ സിഗ്നലുകള്‍ തടസ്സപ്പെടാം. അതുകൊണ്ട് നിങ്ങളുടെ റൂട്ടര്‍ ഒരു മൂലയില്‍ സ്ഥാപിക്കാതിരിക്കാനും പരമാവധി എല്ലായിടത്തേക്കും സിഗ്നല്‍ ലഭിക്കുന്ന സ്ഥലത്ത് സ്ഥാപിക്കാനും ശ്രദ്ധിക്കുക.

വൈ-ഫൈ ഫ്രീക്വന്‍സി ബാന്‍ഡ് മാറുക

പുതിയ റൂട്ടറുകള്‍ പ്രധാനമായും രണ്ട് റേഡിയോ ഫ്രീക്വന്‍സി ബാന്‍ഡുകളിലാണ് പ്രവര്‍ത്തിക്കുന്നത്: 2.4 GHz, 5 GHz. നിങ്ങള്‍ കണക്ഷനുകള്‍ക്കായി ഉപയോഗിക്കുന്ന ബാന്‍ഡിനെ അപേക്ഷിച്ച്‌ റൂട്ടറില്‍ നിന്ന് വ്യത്യസ്ത ദൂരങ്ങളിലുള്ള വേഗതയെയും കണക്ഷനുകളുടെ ഗുണനിലവാരത്തെയും ബാധിക്കും. ഏത് ഫ്രീക്വന്‍സി ബാന്‍ഡിലാണെങ്കിലും ചില താല്‍ക്കാലിക തടസങ്ങള്‍ അനുഭവപ്പെടാം. അതുകൊണ്ട് മറ്റൊരു ബാന്‍ഡിലേക്ക് മാറാന്‍ ശ്രമിക്കുക. ഇത് നിങ്ങളുടെ ഡിവൈസില്‍ മറ്റൊരു വൈ-ഫൈ നെറ്റ്‌വര്‍ക്കായി തന്നെ കാണിക്കും. സാധാരണയായി നെറ്റ്‌വര്‍ക്ക് നെയിമിലുള്ള ഒരു ലേബല്‍ ഉപയോഗിച്ച്‌ നെറ്റ്‌വര്‍ക്കിനെ 2.4 Ghz ആണോ 5 Ghz ആണോ എന്ന് തിരിച്ചറിയാം.

റൂട്ടറിന്‍റെ ആന്‍റിനകള്‍ സെറ്റ് ചെയ്യുക

പല റൂട്ടറുകള്‍ക്കും വയര്‍ലെസ് ഗേറ്റ്‌വേകള്‍ക്കും ഇന്‍റേണല്‍ ആന്‍റിനകളാണ് ഉള്ളത്. അവ ഉപകരണത്തിനുള്ളില്‍ ഘടിപ്പിച്ചിരിക്കും. നിങ്ങള്‍ക്ക് അവ ക്രമീകരിക്കാന്‍ കഴിയില്ല. ഇത്തരത്തിലുള്ള റൂട്ടറാണ് നിങ്ങള്‍ ഉപയോഗിക്കുന്നതെങ്കില്‍ ഈ രീതി നിങ്ങള്‍ക്ക് ചെയ്യാന്‍ സാധിക്കില്ല. നിങ്ങളുടെ റൂട്ടറില്‍ ക്രമീകരിക്കാവുന്ന ആന്‍റിനകള്‍ ഉണ്ടെങ്കില്‍ അവ തിരിച്ച്‌ വച്ചുകൊണ്ട് സിഗ്നല്‍ സെറ്റ് ചെയ്യാന്‍ സാധിക്കും. ആന്‍റിനയ്ക്ക് ലംബമായി എല്ലാ ദിശകളിലേക്കും അവ സിഗ്നലുകള്‍ അയയ്ക്കുന്നുണ്ട്. ലംബമായി വച്ചാല്‍ പോലും ആന്‍റിന തിരശ്ചീനമായും തിരിച്ചും വൈഫൈ സിഗ്നലുകള്‍ അയയ്ക്കുന്നു. സിഗ്നല്‍ പരിശോധിച്ച്‌ ഇവ ക്രമീകരിക്കാം.

വൈഫൈ നെറ്റ്‌വര്‍ക്ക് എക്സ്റ്റന്‍റ് ചെയ്യുക

റൂട്ടര്‍ മികച്ച സിഗ്നല്‍ ലഭിക്കുന്ന സ്ഥലത്താണ് എങ്കിലും നിങ്ങളുടെ വീടിന്‍റെ ചില ഭാഗങ്ങളില്‍ നിങ്ങള്‍ക്ക് വേഗതയോ കണക്റ്റിവിറ്റിയോ കുറവുള്ളതായി അനുഭവപ്പെടുന്നുണ്ട് എങ്കില്‍ നെറ്റ്‌വര്‍ക്കിന്‍റെ പരിധി നീട്ടാന്‍ കഴിയുന്ന ഒരു ഡിവൈസ് കൂടി ഘടിപ്പിച്ചാല്‍ മതി. നിങ്ങളുടെ നെറ്റ്‌വര്‍ക്കിന്‍റെ വ്യാപ്തി വര്‍ദ്ധിപ്പിക്കുന്നതിന് ഉപയോഗിക്കാവുന്ന നിരവധി ഡിവൈസുകള്‍ ഉണ്ട്. വൈ-ഫൈ ബൂസ്റ്ററുകള്‍ നിങ്ങളുടെ റൂട്ടറിനും ഡെഡ് സോണിനുമിടയില്‍ നില്‍ക്കുകയും പുതിയ ഏരിയയിലേക്ക് നിലവിലുള്ള വൈ-ഫൈ സിഗ്നലുകള്‍ എത്തിക്കുകയോ ചെയ്യുന്നു. വയര്‍ഡ് ആക്‌സസ് പോയിന്‍റുകള്‍ ഒരു ഇഥര്‍നെറ്റ് കേബിള്‍ വഴിയാണ് റൂട്ടറിലേക്ക് കണക്റ്റുചെയ്യുന്നത്.

അനാവശ്യ കണക്ഷനുകള്‍ ഒഴിവാക്കുക

ബാന്‍ഡ്‌വിഡ്ത്ത് കുറവാണെങ്കില്‍ അധികം ഉപയോഗിക്കാത്ത എല്ലാ ഡിവൈസുകളും ഡിസ്കണക്‌ട് ചെയ്യണം. ഇടയ്ക്കിടെ വൈ-ഫൈ പാസ്‌വേഡുകള്‍ മാറ്റുകയും റൂട്ടര്‍ റീബൂട്ട് ചെയ്യുകയും ചെയ്യുക എന്നതാണ് അടുത്തുള്ള വീടുകളിലെയും മറ്റും ആളുകള്‍ വൈ-ഫൈ കണക്‌ട് ചെയ്താല്‍ അവ ഒഴിവാക്കാന്‍ ചെയ്യാവുന്ന കാര്യം. ഇതിനുശേഷം നിങ്ങള്‍ നിലവില്‍ ഉപയോഗിക്കുന്ന എല്ലാ ഡിവൈസുകളിലും പുതിയ പാസ്‌വേഡ് ഉപയോഗിച്ച്‌ ലോഗിന്‍ ചെയ്യുക.

റൂട്ടറിന്‍റെ ഫേംവെയര്‍ അപ്ഡേറ്റ് ചെയ്യുക

ഒരു മോഡം/റൂട്ടര്‍ കോംബോ യൂണിറ്റ് ഉണ്ടെങ്കില്‍ നിങ്ങളുടെ ഐഎസ്പി യൂണിറ്റിന്‍റെ ഫേംവെയര്‍ ഓട്ടോമാറ്റിക്ക് അപ്‌ഡേറ്റ് നല്‍കും. എന്നാല്‍ നിങ്ങള്‍ക്ക് സ്വന്തമായി പ്രത്യേക റൂട്ടര്‍ ഉണ്ടെങ്കില്‍ അതിന്‍റെ അപ്ഡേറ്റുകള്‍ പരിശോധിക്കേണ്ടതുണ്ട്. നെറ്റ്‌വര്‍ക്ക് മാനേജ്‌മെന്‍റിനും ട്രാഫിക് റൂട്ടിങിനും വേണ്ടിയുള്ള ഒരു ചെറിയ കമ്പ്യൂട്ടറാണ് നിങ്ങളുടെ റൂട്ടര്‍. ഏതൊരു കമ്പ്യൂട്ടിംഗ് ഡിവൈസിനെയും പോലെ ഇതിനും ഒരു ഓപ്പറേറ്റിംഗ് സിസ്റ്റമുണ്ട്. ഇതിനെയാണ് ഫേംവെയര്‍ എന്ന് വിളിക്കുന്നത്. ഇത് കൃത്യമായി അപ്ഡേറ്റ് ചെയ്യേണ്ടത് പരമപ്രധാനമാണ്.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*