മൈക്രോമാക്സ് നോട്ട് 2 ഇന്ത്യയില്‍

ആകര്‍ഷകരമായ ഡിസൈനില്‍ അവതരിപ്പിച്ചിരിക്കുന്ന മൈക്രോമാക്സ് ഇന്‍ നോട്ട് 2 ഇന്ന് മുതല്‍ ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പനയ്ക്ക്. റിയര്‍പാനലില്‍ ഗ്ലാസ് ഫിനിഷോടുകൂടിയ ഇതില്‍ ബ്ലാക്ക്, ബ്രൌണ്‍ എന്നീ രണ്ട് നിറങ്ങളിലുള്ള മോഡലുകളാണ് ഉള്ളത്. എല്ലാ വശങ്ങളിലും വളരെ ഇടുങ്ങിയ ബെസലുകളുള്ള ഒരു പഞ്ച്-ഹോള്‍ ഡിസ്‌പ്ലേയോടെയാണ് ഇന്‍ നോട്ട് 2 വരുന്നത്.

ഫ്ലിപ്പ്കാര്‍ട്ട് വഴിയും മൈക്രോമാക്സ് സൈറ്റ് വഴിയുമാണ് വില്‍പ്പന. മൈക്രോമാക്സ് നോട്ട് 2 ന്‍റെ 4ജിബി റാം+64 ജിബി സ്റ്റോറേജ് പതിപ്പിന് വില 13,490 രൂപയാണ്. ഇപ്പോള്‍ അവതരണ വിലയായി ഈ ഫോണ്‍ 12,490 രൂപയ്ക്ക് ലഭിക്കും. ഇത് താല്‍ക്കാലികമായാണ്. ഇതിന് പുറമേ ഫ്ലിപ്പ്കാര്‍ട്ട് 10 ശതമാനം ഡിസ്ക്കൗണ്ട് സിറ്റി കാര്‍ഡ് ഉടമകള്‍ക്കും, 5 ശതമാനം ക്യാഷ്ബാക്ക് ഓഫര്‍ ആക്സിസ് ബാങ്ക് ഉപയോക്താക്കള്‍ക്കും നല്‍കുന്നു.

6.43-ഇഞ്ച് ഫുള്‍ എച്ച്ഡി 1,080×2,400 പിക്സല്‍ അമോലെഡ് ഡിസ്പ്ലേയാണ് മൈക്രോമാക്സ് നോട്ട് 2 ന് ഉള്ളത്, ഒക്ടാ-കോര്‍ മീഡിയടെക് ഹീലിയോ ജി95 പ്രൊസസര്‍, 48 മെഗാപിക്‌സല്‍ പ്രധാന ക്യാമറയും 5 മെഗാപിക്‌സല്‍ സെക്കന്‍ഡറി ക്യാമറയും രണ്ട് 2 മെഗാപിക്‌സല്‍ ക്യാമറകളുമാണ് റിയര്‍ പാനലില്‍ നല്‍കിയിരിക്കുന്നത്. അതേസമയം സെല്‍ഫികള്‍ക്കായി 16 മെഗാപിക്‌സല്‍ ക്യാമറയുമാണുള്ളത്. 18 വാട്‌സ് ഫാസ്റ്റ് ചാര്‍ജിംഗുള്ള 5000 എംഎഎച്ച് ബാറ്ററിയാണ് നോട്ട് 2-നെ പിന്തുണക്കുന്നത്.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*