കാനോൺ C70 ആയിരുന്നു കനോണിന്‍റെ സിനിമ ലൈനപ്പ് ക്യാമറകളിലെ കുഞ്ഞൻ ക്യാമറ. കാനോൺ DSLR ഫ്ലാഗ്ഷിപ്പ് ക്യാമറയായ 1Dയെ ഓർമിപ്പിക്കുന്ന രൂപവും ക്വാളിറ്റിയിലും പെർഫോർമൻസിലും സിനിമ ലൈനെപ്പിലെ C300 മാർക്ക് 2വിനോട് ചേർന്നു നിൽക്കുന്ന നെറ്റ്ഫ്ലിക്സ് അപ്രൂവൽ ഉള്ള സിനിമ ക്യാമറയാണ് C70.
ഈ ശ്രേണിയിലെ പുതിയ തലമുറക്കാരനാവുകയാണ് EOS R5C. കാനോൺ EOS R5 ന്‍റെ ഫീച്ചേഴ്സും ഒരു സിനിമ ക്യാമറയുടെ പെർഫോർമൻസും ഒത്തുചേരുന്ന ഒരു ഹൈബ്രിഡ് ക്യാമറായാണ് EOS R5C.
മുകളിൽ നിന്നുള്ള കാഴ്ച്ചയിലും ഡയലുകളിലും എന്തിന് ഇലക്ട്രോണിക് മോഡുകൾ മാറ്റുന്നത് പോലും മുകളിലുള്ള ആ ചെറിയ ഡിസ്‌പ്ലേയിൽ തന്നെയാണ്. ഓൺ ഓഫ് സ്വിച്ച് ഫോട്ടോ, ഓഫ്, വീഡിയോ എന്നിങ്ങനെ മൂന്ന് പോയന്‍റിലേക്കായി പുനഃക്രമീകരിച്ചിട്ടുണ്ട് എന്നതാണ് പ്രകടമായ ഒരു വ്യത്യാസം. R5 ൽ ഉണ്ടായിരുന്ന വീഡിയോ റെക്കോർഡ് ബട്ടൺ ഇതില്‍ ഒരു യൂസർ അസൈൻ ബട്ടണായി മാറിയിട്ടുണ്ട്. സൈഡിൽ നിന്നും പുറകിൽ നിന്നുമുള്ള കാഴ്ച്ചയിലാണ് ക്യാമറയുടെ വ്യത്യാസം മനസിലാകുക.
LCDക്ക് തൊട്ട് പുറകിലായി അകത്തുനിന്നുള്ള ചൂട് വായു പുറം തള്ളാനായി കൂളിംഗ് സംവിധാനം കൃത്യമായി ക്രമീകരിച്ചിരിച്ചിട്ടുണ്ട്. കാനൺ C70 യിലേതുപോലെ 13 അസൈൻ ബട്ടൺസ് R5C ലുമുണ്ട്.
ഒരു സ്റ്റിൽ ക്യാമറയുടെ വലുപ്പം മാത്രമുള്ള ബോഡിയിൽ വീഡിയോ ഷൂട്ടേഴ്സിന് വേണ്ടി ക്വാളിറ്റി കുറയാത്ത എന്നാല്‍ വില കുറഞ്ഞ ഒരു വീഡിയോ ക്യാമറ, അതാണ് ഏറ്റവും ചുരുങ്ങിയ വാക്കില്‍ EOS R5C. 8K യിൽ 30 FPS, 4K 120 FPS, വും ഷൂട്ട് ചെയ്യാം. പവർ കണക്ട് ചെയ്താൽ 8K യിൽ 60 FPS ഷൂട്ടും സാധ്യം.
രണ്ടു കാർഡ് സ്ലോട്ടുകളാണ് ഇതിലുള്ളത്. ഒരു SD കാർഡ് സ്ലോട്ടും, CF express (Type B) കാർഡ് സ്ലോട്ടും ഒരേ സമയം ഇരു കാർഡുകളിലും വ്യത്യസ്ത ഫോർമാറ്റുകളിൽ റെക്കോർഡ് ചെയ്യാം. റിലേ റെക്കോർഡിങ്ങും സാധ്യമാണ്. LP-E6 ബാറ്ററിയാണ് ഈ ക്യാമറയിലുള്ളത്.
കാനോൺ സിനിമ ക്യാമറകളായ C300, C70 എന്നീ ക്യാമറകളുടേതിന് സമാനായ മെനു ലേഔട്ട് ആണ് ഇതിലുള്ളത്. വീഡിയോ മോണിറ്ററിങ്ങിനായി LUT അസിസ്റ്റ്, വേവ്‌ഫോം മോണിറ്റർ, ഫാൾസ് കളർ, സീബ്രാ, ഫോക്കസ് പീക്കിങ് എന്നീ സംവിധാനങ്ങളുമുണ്ട്. 2022 മാർച്ചോട് കൂടി ഇന്ത്യൻ വിപണിയിലിറങ്ങുമെന്ന് കമ്പനി അറിയിച്ചിരിക്കുന്ന EOS R5C ക്യാമറയ്ക്ക് മൂന്ന് ലക്ഷത്തിനും നാല് ലക്ഷത്തിനും ഇടയിലായിരിക്കും ഇന്ത്യയിലെ ഏകദേശ വില.
Leave a Reply