18 വയസിൽ താഴെയുള്ളവരെ ലക്ഷ്യമിട്ടുള്ള പരസ്യങ്ങൾ നൽകേണ്ടതില്ലെന്ന നിലപാടിലേക്ക് ഗൂഗിൾ

ഇനി മുതൽ 18 വയസിൽ താഴെയുള്ളവരെ ലക്ഷ്യമിട്ടുള്ള പരസ്യങ്ങൾ നൽകേണ്ടതില്ലെന്ന നിലപാടിലാണ് സെർച്ച് എൻജിൻ ഭീമനായ ഗൂഗിൾ. ഇതിന്റെ ഭാഗമായി 18 വയസിൽ താഴെ പ്രായമുള്ള ഇന്റർനെറ്റ് ഉപഭോക്താക്കളിലേക്ക് ലിംഗത്തിന്റേയും താൽപര്യങ്ങളുടേയും സ്ഥലങ്ങളുടേയും അടിസ്ഥാനത്തിൽ പരസ്യവിതരണം നടത്തുന്നത് അവസാനിപ്പിക്കാനുള്ള ശ്രമത്തിലാണ് കമ്പനി.

18 വയസിൽ താഴെയുള്ള കൗമാരക്കാർക്കും കുട്ടികൾക്കും ഓൺലൈൻ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനുള്ള നടപടി ക്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കം.

ഉപഭോക്താക്കളുടെ സ്വകാര്യത ലംഘിക്കാതെ ഉപഭോക്തൃ വിവരങ്ങൾ വെബ്സൈറ്റിന് ലഭ്യമാക്കുന്നതിനുള്ള ഗൂഗിൾ ക്രോമിലെ പ്രൈവസി സാൻഡ്ബോക്സ് എന്ന സംവിധാനവും കമ്പനി സുരക്ഷക്കായി പ്രയോജനപ്പെടുത്തുന്നുണ്ട്. കൂടാതെ, ഒരു പരസ്യം തന്നെ കാണിക്കുന്നത് എന്തുകൊണ്ടാണ് എന്ന് ഉപഭോക്താവിന് അറിയാൻ സാധിക്കുന്ന ‘About this ad’ മെനുവും പരസ്യ വിതരണത്തിലെ സുതാര്യത ഉറപ്പുവരുത്തുന്നതിന് വേണ്ടിയുള്ളതാണ്.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*