ഉറങ്ങാന്‍ പോകുന്നതിന് മുന്‍പ് ഈ ആപ്പുകളെ മാറ്റി നിര്‍ത്താം

ഉറങ്ങാൻ പോകുന്നതിനു തൊട്ടുമുൻപുവരെയുള്ള മൊബൈല്‍ ഫോണിന്‍റെ ഉപയോഗം നല്ല ഉറക്കത്തിനും കണ്ണുകളുടെ ആരോഗ്യത്തിനും ദോഷകരമായി ബാധിക്കുന്നതാണ്. ഉറങ്ങാൻ പോകുന്നതിനു തൊട്ടുമുൻപ് ഉപയോഗം ഒഴിവാക്കേണ്ട ആപ്പുകൾ ഏതൊക്കെയാണെന്ന് സ്ലീപ്ജങ്കി റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു. 2012 അമേരിക്കക്കാരില്‍ നടത്തിയ സർവേയിലൂടെയാണ് ഗവേഷകർ ഈ റിപ്പോര്‍ട്ടില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്.

ടിക്ടോക്ക് ലോകമെമ്പാടും ഏറ്റവും ജനപ്രിയ സമൂഹ മാധ്യമ ആപ്പ് ആണെങ്കിലും രാത്രി ഉപയോഗം കുറയ്ക്കേണ്ട ആപ്പുകളിൽ ഒന്നാമതാണ് ഇതെന്ന് ഗവേഷകർ പറയുന്നു. ഇന്ത്യയിൽ ഇതിന്‍റെ ഉപയോഗം നിരോധിച്ചിട്ടുണ്ട്. എന്നാൽ ശേഷിക്കുന്ന ആപ്പുകളെല്ലാം ഇന്ത്യയിലും ലഭ്യമാണ്. ഇൻസ്റ്റഗ്രാം, ട്വിറ്റർ, ഫെയ്സ്ബുക്ക്, വാട്സ്ആപ്പ്, യുട്യൂബ് എന്നിവയാണ് ലിസ്റ്റിലെ മറ്റു പ്രധാന ആപ്പുകള്‍.

പിന്‍ട്സ്റ്റ്, റെഡിറ്റ്, ടംബ്ലര്‍ എന്നിവയാണ് ഈ പട്ടികയിലെ മറ്റ് ആപ്പുകൾ. ആരോഗ്യകരമായ ഉറക്കത്തിന് തടസ്സം നിൽക്കുന്ന വലിയ ഘടകം സ്മാർട്ട്ഫോണുകളിൽ നിന്ന് പുറപ്പെടുവിക്കുന്ന നീല വെളിച്ചമാണ്. ഇത് വ്യക്തികളെ ജാഗ്രതയോടെ നിലനിർത്തുന്നതിനും ഉറക്കം ഗണ്യമായി വൈകിപ്പിക്കുന്നതിനും കാരണമാകുന്നു. ഇത്തരം ആപ്പുകൾ ഉപയോഗിക്കുന്നതിന് പകരം ഉറങ്ങാൻ പോകുന്നതിന് രണ്ട് മണിക്കൂർ മുൻപ് ഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കി പകരം പുസ്തകം വായിക്കുന്ന ശീലം പിന്തുടരുന്നത് നല്ലതായിരിക്കും.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*