വാട്സ്ആപ്പ് നോട്ടിഫിക്കേഷനുകൾ കസ്റ്റമൈസ് ചെയ്യാം

ചില കോൺടാക്റ്റുകൾക്ക് മാത്രമായി റിങ്ടോൺ കസ്റ്റമൈസ് ചെയ്യുന്നത് പോലെ വാട്സ്ആപ്പിലും നോട്ടിഫിക്കേഷനുകൾ കസ്റ്റമൈസ് ചെയ്യാൻ കഴിയും. കസ്റ്റമൈസ് ചെയ്ത നോട്ടിഫിക്കേഷൻസ് ഉപയോഗിക്കുമ്പോള്‍ ഫോണിലേക്ക് നോക്കാതെ തന്നെ ആരാണ് വിളിക്കുന്നതെന്ന് ഉപയോക്താക്കൾക്ക് അറിയാൻ സാധിക്കും. ടോൺ, വൈബ്രേഷൻ, പോപ്പ് അപ്പ്, ലൈറ്റ് തുടങ്ങിയ കാറ്റഗറികളിൽ വിവിധ ഓപ്ഷനുകൾ തിരഞ്ഞെടുത്ത് നോട്ടിഫിക്കേഷൻസ് കസ്റ്റമൈസ് ചെയ്യാൻ വാട്സ്ആപ്പിലും സാധിക്കുന്നതാണ്.

വാട്സ്ആപ്പ് നോട്ടിഫിക്കേഷൻസ് എങ്ങനെ കസ്റ്റമൈസ് ചെയ്യാമെന്ന് നോക്കാം.

വാട്സ്ആപ്പ് തുറന്ന് കസ്റ്റമൈസ് ചെയ്യേണ്ട കോണ്ടാക്റ്റിന്‍റെ ചാറ്റ്ബോക്സിലേക്ക് പോകുക.

മുകളിൽ വലത് കോണിലുള്ള മൂന്ന് ഡോട്ടുകളിൽ (ഹാംബർഗർ ഐക്കണിൽ) ടാപ്പ് ചെയ്ത് “വ്യൂ കോണ്ടാക്റ്റ്” ഓപ്ഷനിൽ ടാപ്പ് ചെയ്യുക.

“കസ്റ്റം നോട്ടിഫിക്കേഷൻസ്” ഓപ്ഷൻ തിരഞ്ഞെടുത്ത് “യൂസ് കസ്റ്റം നോട്ടിഫിക്കേഷൻസ്” ഓപ്‌ഷന്‍റെ മുന്നിലുള്ള ബോക്‌സിൽ ടിക്ക് ചെയ്യുക.

കോണ്ടാക്റ്റിനായി നിങ്ങൾക്ക് മെസേജുകളും കോൾ നോട്ടിഫിക്കേഷനുകളും കസ്റ്റമൈസ് ചെയ്യാം.  

സന്ദേശങ്ങൾക്കായുള്ള നോട്ടിഫിക്കേഷൻസ് ടോൺ കസ്റ്റമൈസ് ചെയ്യാനായി നിരവധി ഓപ്ഷനുകൾ ലഭ്യമാണ്. യൂസേഴ്സിന് ഒരു തേർഡ് പാർട്ടി ആപ്പിൽ നിന്നുള്ള ടോണുകൾ പോലും ഉപയോഗിക്കാവുന്നതാണ്.

വെള്ള, ചുവപ്പ്, മഞ്ഞ, പച്ച, സിയാൻ, നീല, പർപ്പിൾ എന്നീ നിറങ്ങളിൽ നോട്ടിഫിക്കേഷൻ “ലൈറ്റ്” തിരഞ്ഞെടുക്കാനും കഴിയും.

“വൈബ്രേറ്റ്” വിഭാഗത്തിന്, ഉപയോക്താക്കൾക്ക് “ഡിഫോൾട്ട്”, “ഷോർട്ട്”, “ലോങ്”, “ഓഫ്” തുടങ്ങിയ ഓപ്ഷനുകൾ ലഭിക്കും.

കോളുകൾക്കായി, ഉപയോക്താക്കൾക്ക് ഇഷ്ടമുള്ള ഒരു റിങ്ടോൺ തിരഞ്ഞെടുക്കാവുന്നതാണ്.

വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് “യൂസ് ഹൈ പ്രയോറിറ്റി നോട്ടിഫിക്കേഷൻ” എന്ന ഒരു അധിക ഓപ്ഷനും ലഭ്യമാകുന്നതാണ്, അത് സ്‌ക്രീനിന്‍റെ മുകളിൽ നോട്ടിഫിക്കേഷനുകളുടെ പ്രിവ്യൂ കാണിക്കും.

വാട്സ്ആപ്പ് ഗ്രൂപ്പുകൾക്കും സമാന കസ്റ്റമൈസേഷൻ ഓപ്ഷനുകൾ ലഭ്യമാണ്. ഇത് ഉപയോക്താക്കൾക്ക് അവരുടെ ജോലി സംബന്ധമായ വാട്സ്ആപ്പ് ഗ്രൂപ്പുകളോ സുഹൃത്തുക്കളുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളോ നിലനിർത്തുന്നത് എളുപ്പമാക്കും. “യൂസ് കസ്റ്റം നോട്ടിഫിക്കേഷൻസ് ” എന്ന ഓപ്ഷന് മുന്നിലുള്ള ബോക്‌സ് അൺചെക്ക് ചെയ്‌ത് വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് ഈ കസ്റ്റമൈസ്ഡ് നോട്ടിഫിക്കേഷൻസ് ഫീച്ചർ ഡിസേബിള്‍ ചെയ്യാനും സാധിക്കും.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*