ആദ്യം പ്ലേസ്റ്റോറിൽ നിന്ന് ഗൂഗിൾ ഫോട്ടോസ് ഇൻസ്റ്റാൾ ചെയ്യുക. ശേഷം ആപ്ലിക്കേഷന്‍ തുറന്ന് ഗൂഗിൾ ഐഡി ലോഗിൻ ചെയ്യുക. തുടര്‍ന്ന് ഗൂഗിള്‍ ഐഡിയിലെ പ്രൊഫൈൽ ചിത്രത്തിൽ ക്ലിക്ക് ചെയ്ത് ബാക്ക്അപ്പ് ആന്‍ഡ് സിങ്ക് ഓൺ ചെയ്യുക.
15 ജിബി സ്റ്റോറേജാണ് ഗൂഗിൾ ഫോട്ടോസ് നൽകുന്നത്. ക്ലൗഡ് സ്റ്റോറേജിലേക്ക് ഗാലറി ബാക്ക്അപ്പ് ചെയ്താൽ ഫോൺ നഷ്ടപ്പെട്ടാലും കേടുവന്നാലും ഫോട്ടോകളും വീഡിയോകളും നഷ്ടപ്പെടുകയില്ല. എന്നാല്‍, അബദ്ധത്തിൽ ഗാലറി ഡിലീറ്റ് ചെയ്താൽ ഗൂഗിൾ ഫോട്ടോസിൽ നിന്നും ചിത്രങ്ങൾ നീക്കം ചെയ്യപ്പെടും. എന്നിരുന്നാലും ഈ സേവനത്തില്‍ ഡീലീറ്റ് ചെയ്ത ഫയലുകൾ കുറച്ചുനാൾ കൂടി സൂക്ഷിക്കും. അതായത്, ഗൂഗിൾ ഫോട്ടോസിൽ 60 ദിവസംവരെ ഡിലീറ്റ് ചെയ്ത ഫയലുകൾ സൂക്ഷിക്കപ്പെടും.
ഗൂഗിൾ ഫോട്ടോസിലെ ലൈബ്രറി ബട്ടൻ തിരഞ്ഞെടുത്താൽ ‘ട്രാഷ്’ സെക്ഷൻ കാണാം അതിൽ നിന്നും ചിത്രങ്ങൾ തിരിച്ചെടുക്കാം. ഗൂഗിൾ ഫോട്ടോസിലെ ട്രാഷിൽ 1.5 ജിബി ഡാറ്റ മാത്രമേ സൂക്ഷിക്കുകയുള്ളൂ.
Leave a Reply