ഇന്‍റര്‍നെറ്റിലൂടെ അയക്കുന്ന ഫോട്ടോകളുടെയോ വീഡിയോകളുടെയോ നിലവാരം കൂടുമ്പോൾ ഡാറ്റ ഉപയോഗവും കൂടും. അതേസമയം ഡാറ്റ സേവ് ചെയ്യുന്ന സമയത്ത് ഫോട്ടോകളുടെയും വീഡിയോകളുടെയുമൊക്കെ ക്വാളിറ്റി കുറയുകയും ചെയ്യുന്നു. വാട്സ്ആപ്പിലൂടെ ഫോട്ടോകൾ പങ്കിടുമ്പോൾ ഫോട്ടോകൾ ക്രംപ്രസ് ചെയ്ത് ഗുണനിലവാരം കുറച്ച ഫോട്ടായാണ് സെന്‍ഡ് ചെയ്യപ്പെടുക. ഡാറ്റ ലാഭിക്കുന്നതിനും വേഗതയ്ക്കും വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. എന്നാൽ, ഫോട്ടോകളിൽ ഉയർന്ന ക്വാളിറ്റി നിലനിർത്താനുള്ള അവസരവും വാട്സ്ആപ്പില്‍ തന്നെയുണ്ട്. അതിനുള്ള മാര്‍ഗ്ഗം ചുവടെ പ്രതിപാദിക്കുന്നു;
• വാട്സ്ആപ്പ് ആപ്ലിക്കേഷന്‍റെ മുകളിൽ വലത് കോണിലുള്ള ത്രീ ഡോട്ടുകളിൽ ടാപ്പ് ചെയ്യുക.
• ‘സെറ്റിങ്സ്’ തിരഞ്ഞെടുക്കുക.
• ‘സ്റ്റോറേജ് ആന്‍ഡ് ഡാറ്റ’ തിരഞ്ഞെടുക്കുക.
• ശേഷം താഴെക്ക് സ്ക്രോള്‍ ചെയ്ത് ‘മീഡിയ അപ്‌ലോഡ് ക്വാളിറ്റി’ എന്നതില്‍ ടാപ്പ് ചെയ്യുക.
• ഫോട്ടോ അപ്‌ലോഡ് ക്വാളിറ്റിയില്‍ നിന്ന് നിങ്ങളുടെ ആവശ്യത്തിനനുസരിച്ച് മികച്ച ഓപ്ഷൻ തിരഞ്ഞെടുത്ത് ‘ഓക്കെ’ കൊടുക്കുക
ഇത്രയും സ്റ്റെപ്പുകൾ പൂർത്തിയായിക്കഴിഞ്ഞാൽ നിങ്ങൾ സെൻഡ് ചെയ്യുന്ന ഫോട്ടോയുടെ നിലവാരം കൂടും. എന്നാല്‍ അവ പൂർണമായും കംപ്രഷൻ മുക്തമായിരിക്കില്ല.
Leave a Reply