ഫെയ്സ്ബുക്കിലൂടെ ഓൺലൈനിൽ ഒരുമിച്ച് വീഡിയോകൾ കാണാം

facebook video

ജനപ്രിയ സോഷ്യൽ മീഡിയ കമ്പനിയായ ഫെയ്സ്ബുക്കിന്‍റെ മെസഞ്ചർ ആപ്ലിക്കേഷൻ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് സുഹൃത്തുകളുമൊന്നിച്ച് ഓൺലൈനിൽ ഒരേസമയം വീഡിയോകൾ കാണാനാകുമെന്ന് കമ്പനി അറിയിച്ചു. ഇത് തത്സമയം പ്രതികരണങ്ങൾ കാണാൻ അവരെ പ്രാപ്തരാക്കുന്നു.

“വാച്ച് ടുഗതര്‍” സവിശേഷത ഒരു വീഡിയോ കോളിലൂടെ എട്ട് ആളുകളെയും വീഡിയോ കോൺഫറൻസിംഗ് ടൂളായ മെസഞ്ചർ റൂമുകളിലൂടെ 50 ആളുകളെയും ചേർക്കാൻ ഒരു ഉപയോക്താവിനെ അനുവദിക്കുന്നതാണ്.

കോവിഡ്-19 മഹാമാരിയെ തുടര്‍ന്ന് ദശലക്ഷക്കണക്കിന് ആളുകൾ ജോലി, സാമൂഹിക ജീവിതം, സ്കൂൾ എന്നിവയുമായി ബന്ധം നിലനിർത്തുന്നതിനായി ഓൺലൈൻ പ്ലാറ്റ്ഫോമുകളിലേക്ക് തിരിയുമ്പോൾ, സ്റ്റേ-അറ്റ്-ഹോം മാർക്കറ്റിൽ ആധിപത്യം സ്ഥാപിക്കുന്ന കമ്പനികളുടെ തിരക്കേറിയ ഒരു മേഖലയിലേക്ക് ഫെയ്സ്ബുക്ക് ചേരുകയാണ്.

ഒരേ ഉപയോക്താക്കൾക്ക് ചേരാനും ഒരേ സ്ക്രീനിൽ ഒരു സിനിമ കാണാനും അനുവദിക്കുന്ന “നെറ്റ്ഫ്ലിക്സ് പാർട്ടി” എന്ന സമാന സവിശേഷത നെറ്റ്ഫ്ലിക്സ് ഇങ്കിനുണ്ട്.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*