യൂട്യൂബ് ഷോർട്ട്സ്: ടിക്ടോക്കിനുള്ള പുതിയ എതിരാളി

youtube shorts

ഇന്ത്യയില്‍ ടിക്ടോക്ക് നിരോധിച്ചതിനെ തുടര്‍ന്ന് ധാരാളം ഹൃസ്വ വീഡിയോ ആപ്പുകള്‍ പകരക്കാര്‍ ആയി ഇന്ത്യയില്‍ എത്തിയിരുന്നു. ഇപ്പോഴിതാ, യൂട്യൂബും ഷോര്‍ട്ട്സ് എന്ന പേരില്‍ ഒരു ഹൃസ്വ വീഡിയോ സേവനം ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുകയാണ്. ഈ സേവനത്തിന്‍റെ ബീറ്റാ പതിപ്പാണ് ഇന്ത്യയില്‍ പുറത്തിറക്കിയിരിക്കുന്നത്. ഇതിലൂടെ 15 സെക്കൻഡ് ദൈര്‍ഘ്യമുള്ള വീഡിയോകൾ നിര്‍മ്മിക്കുവാനും പങ്കിടുവാനും സാധിക്കുന്നതാണ്.

ഏതാനും ആഴ്‌ചകൾക്കുള്ളിൽ ഇന്ത്യയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ലഭ്യമാക്കി തുടങ്ങുന്ന ഇതില്‍ വീഡിയോകള്‍ രസകരവും ഭംഗിയുള്ളതുമാക്കാനുള്ള നിരവധി എഡിറ്റിംഗ് ഉപകരണങ്ങള്‍ ഉൾപ്പെടുന്നുവെന്നാണ് കമ്പനി വെളിപ്പെടുത്തിയിരിക്കുന്നത്. യൂട്യൂബ് ആപ്പില്‍ തന്നെ ലഭ്യമായിട്ടുള്ള പുതിയ സൗകര്യത്തിലൂടെ ക്രിയേറ്റര്‍മാര്‍ക്ക് ചെറിയ വീഡിയോകള്‍ നിര്‍മ്മിക്കുവാനും പങ്ക് വയ്ക്കുവാനും സാധിക്കുന്നതാണ്.

നിലവില്‍ ഇന്ത്യയിലെ ആന്‍ഡ്രോയിഡ് ഡിവൈസുകളില്‍ മാത്രം ലഭ്യമായിട്ടുള്ള ഷോർട്ട്സ് ഉടൻ തന്നെ ഐഒഎസിലേക്കും മറ്റ് രാജ്യങ്ങളിലേക്കും വ്യാപിക്കുമെന്നാണ് യൂട്യൂബ് അറിയിച്ചിരിക്കുന്നത്.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*