ആന്‍ഡ്രോയിഡിലെ ഡേറ്റ ഉപയോഗം ട്രാക്ക് ചെയ്യാം

android

സ്മാർട്ട്‌ഫോണുകൾ കൂടുതൽ ജനപ്രിയമായതിനാൽ, ഡേറ്റ പ്ലാനുകൾ കൂടുതൽ പരിമിതപ്പെടുത്തിയിരിക്കുന്നു. ഞെട്ടിക്കുന്ന ബില്ലുകൾ ഒഴിവാക്കാൻ ഉപയോക്താക്കള്‍ സ്വയം ഡേറ്റ ഉപയോഗത്തെ സൂക്ഷ്മമായി നിരീക്ഷിക്കുന്നത് നല്ലതാണ്. ആന്‍ഡ്രോയിഡിന്‍റെ ബില്‍റ്റ് ഇന്‍ ടൂളുകൾ ഉപയോഗിച്ച് ഇത് എങ്ങനെ ചെയ്യാമെന്ന് നമുക്ക് പരിശോധിക്കാം.

എല്ലാ ആന്‍ഡ്രോയിഡ് ഉപകരണങ്ങളിലും ഡേറ്റ ഉപയോഗം നിരീക്ഷിക്കുന്നതിനുള്ള അടിസ്ഥാന ടൂളുകളുണ്ട്. വളരെയധികം ഡേറ്റ ഉപയോഗിക്കുന്നത് ഒഴിവാക്കാൻ സഹായിക്കുന്നതിന് ഉപയോഗ മുന്നറിയിപ്പുകളും പരിധികളും സജ്ജീകരിക്കാനും ഒട്ടുമിക്ക ഡിവൈസുകളും ഉപയോക്താവിനെ അനുവദിക്കുന്നു. ഈ ടൂളുകൾ സജ്ജീകരിക്കുന്നത് ഡേറ്റാ ഉപയോഗം കുറയ്ക്കുവാനും നിയന്ത്രിക്കുവാനും ഉപയോക്താവിനെ സഹായിക്കും.

നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണിലോ ടാബ്‌ലെറ്റിലോ, സ്‌ക്രീനിന്‍റെ മുകളിൽ നിന്ന് ഒന്നോ രണ്ടോ തവണ സ്വൈപ്പ് ചെയ്‌ത് “സെറ്റിംഗ്സ്” മെനു തുറക്കുവാനായി “ഗിയർ” ഐക്കൺ ടാപ്പ് ചെയ്യുക. ആന്‍ഡ്രോയിഡ് ഉപകരണങ്ങളിലെല്ലാം ഈ ഓപ്ഷനുകള്‍ ഏറെ കുറെ സമാനമാണെങ്കിലും “ഡേറ്റ യൂസേജ്” എന്ന ഓപ്ഷന്‍റെ സ്ഥാനം ചില ഉപകരണങ്ങളില്‍ വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന് ഓര്‍ക്കേണ്ടതാണ്.

സാംസങ് ഗ്യാലക്‌സി ഫോണുകളിൽ, നിങ്ങൾ കണക്ഷന്‍സ്> ഡേറ്റ യൂസേജ്> മൊബൈൽ ഡേറ്റ എന്ന ക്രമത്തില്‍ ആണെങ്കില്‍, ഗൂഗിള്‍ പിക്‌സൽ ഫോണുകളില്‍ “സെറ്റിംഗ്സ്” മെനുവിന് മുകളിൽ നിന്ന് “നെറ്റ്‌വർക്ക്സ് ആന്‍ഡ് ഇന്‍റർനെറ്റ്” തിരഞ്ഞെടുക്കുക. “മൊബൈൽ നെറ്റ്‌വർക്ക്” ടാപ്പ് ചെയ്യുക. സ്‌ക്രീനിന്‍റെ മുകളിൽ, ഈ മാസം നിങ്ങൾ എത്ര ഡേറ്റ ഉപയോഗിച്ചുവെന്ന് കാണിക്കും. ഏതൊക്കെ ആപ്ലിക്കേഷനുകളാണ് ഏറ്റവും കൂടുതൽ ഡേറ്റ ഉപയോഗിക്കുന്നതെന്ന് കാണാൻ, “ആപ്ലിക്കേഷൻ ഡേറ്റ യൂസേജ്” ടാപ്പ് ചെയ്യുക. ഡേറ്റ ഉപയോഗം ക്രമീകരിച്ച ആപ്ലിക്കേഷനുകളുടെ ഒരു ഗ്രാഫും റാങ്കുചെയ്‌ത ലിസ്റ്റും ഇപ്പോള്‍ കാണാന്‍ സാധിക്കും. ഒരു ആപ്ലിക്കേഷൻ മൊബൈൽ ഡേറ്റ ഉപയോഗിക്കുന്നതിൽ നിന്ന് തടയാൻ, അതിൽ ടാപ്പ് ചെയ്യുക. “ബാക്ക്ഗ്രൗണ്ട് ഡേറ്റ” ഓഫാക്കാനായി സ്വിച്ച് ടോഗിൾ ചെയ്യുക. ആപ്ലിക്കേഷൻ പ്രവര്‍ത്തിക്കാതിരിക്കുമ്പോള്‍ മൊബൈൽ ഡേറ്റ ഉപയോഗിക്കുന്നതിൽ നിന്ന് ഇത് തടയുകയും നിങ്ങൾ ആപ്ലിക്കേഷൻ തുറക്കുമ്പോള്‍ അത് മൊബൈൽ ഡേറ്റ ഉപയോഗിക്കുകയും ചെയ്യുന്നതാണ്.

അടുത്തതായി ഒരു ഡേറ്റ മുന്നറിയിപ്പും പരിധിയും സജ്ജമാക്കുക എന്നതാണ്. സ്‌ക്രീനിന്‍റെ മുകളില്‍ ടാപ്പ് ചെയ്ത് ഡേറ്റാ യൂസേജിന്‍റെ ഓവര്‍ വ്യൂ പേജിലേയ്ക്ക് തിരികെ പോകുക. “ഡേറ്റ മുന്നറിയിപ്പും പരിധിയും” ടാപ്പ് ചെയ്യുക. ആദ്യം, “ഡേറ്റ മുന്നറിയിപ്പ് സജ്ജമാക്കുക” എന്നതിനായി സ്വിച്ച് ഓൺ ടോഗിൾ ചെയ്യുക. അടുത്തതായി, “ഡേറ്റ മുന്നറിയിപ്പ്” തിരഞ്ഞെടുത്ത് നിങ്ങളുടെ ഡേറ്റ ഉപയോഗ മുന്നറിയിപ്പിനായി ഒരു നമ്പർ ടൈപ്പ് ചെയ്യുക. ഡേറ്റാ ഉപയോഗത്തിന്‍റെ പരിധി ഈ നമ്പറിൽ എത്തുമ്പോൾ, നിങ്ങളുടെ ഉപയോഗത്തെക്കുറിച്ച് ഒരു മുന്നറിയിപ്പ് നോട്ടിഫിക്കേഷന്‍ ലഭിക്കുന്നതായിരിക്കും. ക്രമീകരണം പൂർത്തിയാകുമ്പോൾ “സജ്ജമാക്കുക” ടാപ്പ് ചെയ്യുക. അതുപോലെ “ഡേറ്റ പരിധി” ടാപ്പ് ചെയ്യുക, തുടർന്ന് നിങ്ങളുടെ ഡേറ്റ ഉപയോഗം നിര്‍ത്തുന്നതിനായി ഒരു നമ്പർ നൽകുക. പൂർത്തിയാകുമ്പോൾ “സജ്ജമാക്കുക” ടാപ്പ് ചെയ്യുക. മിക്ക ആന്‍ഡ്രോയിഡ് ഉപകരണങ്ങളിലും ബില്‍റ്റ്-ഇന്‍ ആയ ഡേറ്റ യൂസേജ് ടൂളുകൾ ഉപയോഗിച്ച് ഉപയോക്താവിന് ഇത് ചെയ്യാൻ സാധിക്കുന്നതാണ്.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*