റിമൂവബിൾ ബാറ്ററിയുള്ള നോക്കിയ സി3 എൻട്രി ലെവൽ സ്മാർട്ട്‌ഫോൺ

nokia c3

എച്ച്എംഡി ഗ്ലോബലിൽ നിന്നുള്ള ഏറ്റവും പുതിയ എൻ‌ട്രി ലെവൽ സ്മാർട്ട്‌ഫോണുകൾ ചൈനീസ് വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നു. ഹാൻഡ്സെറ്റിന്റെഅന്താരാഷ്ട്ര വിപണിയിലേക്കുള്ള  ലഭ്യത ഇതുവരെ കമ്പനി സ്ഥിരീകരിച്ചിട്ടില്ല. നോക്കിയയുടെ പുതിയ സി3 സ്മാർട്ട്ഫോണിൽ ഗാമോറപ്ലസ് എന്ന് പേര് നൽകിയിട്ടുള്ള ഒരു യൂണിസോക്ക് പ്രോസസ്സർ ആണുള്ളത്. 

നോക്കിയ സി3 വില

സി‌എൻ‌വൈ 699 (ഏകദേശം 7500 രൂപ) വിലവരുന്ന സി3 സ്മാർട്ട്ഫോൺ ചൈനയിലെ JD. com ഉൾപ്പെടെയുള്ള ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകൾ വഴി ലഭ്യമാണ്. 2 വർഷത്തെ വാറണ്ടിയുള്ള ഹാൻഡ്സെറ്റ് നോർഡിക് ബ്ലൂ, സാൻഡ് ഗോൾഡ് നിറങ്ങളിൽ ലഭ്യമാകും.

നോക്കിയ സി3 സവിശേഷതകൾ

5.20 ഇഞ്ച് എച്ച്ഡി + ഡിസ്‌പ്ലേയ്ക്ക് 720×1440 പിക്‌സൽ റെസല്യൂഷനും 400 നൈറ്റിന്റെ പീക്ക് തെളിച്ചവുമുണ്ട്. നേർത്ത ബെസലുകളുള്ള ഹാൻഡ്സെറ്റിന് വൃത്താകൃതിയിലുള്ള അരികുകളാണ് നൽകിയിരിക്കുന്നത്. 

ഒക്ടാകോർ യൂണിസോക്ക് പ്രോസസ്സറാണ് നോക്കിയ സി3- ന് കരുത്ത് പകരുന്നത്. 3 ജിബി റാമും 32 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള നോക്കിയ സി3-ൽ 128 ജിബി വരെ മൈക്രോ എസ്ഡി കാർഡ് പിന്തുണയ്ക്കുന്നു. 

ആൻഡ്രോയിഡ്  10 (Go പതിപ്പ്) ഓഎസിൽ പ്രവർത്തിപ്പിക്കുന്ന നോക്കിയ സി3 -ൽ ഫോട്ടോഗ്രാഫിക്കായി 8 മെഗാപിക്സലിന്റെ പിൻ ക്യാമറയും 5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ഉൾക്കൊള്ളുന്നു. പിന്നിൽ ഒരു എൽഇഡി ഫ്ലാഷും ഉണ്ട്. റിമൂവബിൾ 3040mAh ബാറ്ററിയാണ് നോക്കിയയുടെ  പുതിയ എൻട്രിലെവൽ സ്മാർട്ട്ഫോണിന്റെ മറ്റൊരു സവിശേഷത. 

കണക്റ്റിവിറ്റിക്കായി, നോക്കിയ സി3 ന് വൈ-ഫൈ, ബ്ലൂടൂത്ത്, ജിപിഎസ്, 4 ജി വോൾട്ട്, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവയുണ്ട്.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*