ഇന്റൽ കോർ i5,2K ഡിസ്‌പ്ലേ ഫീച്ചറുകളുമായി ഏസർ സ്വിഫ്റ്റ് 3

acer swift three

കൂടുതൽ ഓപ്ഷനുകളുള്ള ഉൽപ്പന്ന ലൈനുകൾ വികസിപ്പിച്ചുകൊണ്ട്, തുച്ഛമായ വിലനിലവാരത്തിൽ ഏസർ  പുതിയ സ്വിഫ്റ്റ് 3 ലാപ്‌ടോപ്പ് പുറത്തിറക്കിയിരിക്കുന്നു. വീഡിയോ എഡിറ്റിംഗ്, ഫോട്ടോഷോപ്പ്, ഗെയിമിംഗ് തുടങ്ങിയ കൂടുതൽ ശക്തമായ പ്രവർത്തനങ്ങൾക്കും ടാസ്‌ക്കുകൾക്കും അനുയോജ്യമായിട്ടുള്ളതാണ് സ്വിഫ്റ്റ് 3 ലാപ്‌ടോപ്പ്. ഏറ്റവും പുതിയ പത്താം തലമുറ ഇന്റൽ കോർ പ്രോസസ്സറുകളും കൂടുതലും ഹൈ-എൻഡ് ഹാർഡ്‌വെയർ, 2 കെ ഡിസ്‌പ്ലേ, 8 ജിബി റാം, വൈവിധ്യമാർന്ന കണക്റ്റിവിറ്റി ഓപ്ഷനുകൾ തുടങ്ങിയ സവിശേഷതുകളുമായാണ് ലാപ്‌ടോപ്പ് അവതരിപ്പിച്ചിരിക്കുന്നത്. 

ഏസർ സ്വിഫ്റ്റ് 3 സവിശേഷതകൾ

മികച്ച ഹാർഡ്‌വെയർ സവിശേഷതകളുള്ള മിഡ് റെയ്ഞ്ച് ലാപ്‌ടോപ്പാണ് ഏസർ സ്വിഫ്റ്റ് 3. ഏറ്റവും പുതിയ പത്താം തലമുറ ഇന്റൽ കോർ i5 പ്രോസസ്സറും ഇന്റൽ ഐറിസ് പ്ലസ് ഗ്രാഫിക്സും ഇതിലുണ്ട്. ഇടത്തരം ഗെയിമുകൾക്ക് ഈ കോമ്പിനേഷൻ മതിയായതാണ്. മാത്രമല്ല ഇന്റർനെറ്റ് ബ്രൗസിംഗ്, ടൈപ്പിംഗ്, ഇമെയിൽ അയയ്ക്കൽ, സ്ലൈഡുകൾ തയ്യാറാക്കൽ, മൂവികൾ എന്നിവ പോലുള്ള ദൈനംദിന ജോലികൾക്കും ഇത് മികച്ചതാണ്. ലാപ്ടോപ്പ് 8 ജിബി  LPDDR4 റാം,512 ജിബി PCIe Gen3 NVMe എസ്എസ്ഡി സ്റ്റോറേജും പായ്ക്ക് ചെയ്യുന്നു. അതിനാൽ മീഡിയ ഫയലുകൾക്കും വലിയ ഗെയിം ഫയലുകൾക്കും നിങ്ങൾക്ക് ധാരാളം സ്പെയ്സ് ഇതിലുണ്ടാകും. വിൻഡോസ് ഹലോ ഫേഷ്യൽ റെക്കഗ്നിഷൻ സവിശേഷത ഉപയോഗിച്ച് ഏസർ സ്വിഫ്റ്റ് 3 വിൻഡോസ് 10 ഹോം പ്രവർത്തിപ്പിക്കുന്നു.

13.5 ഇഞ്ച് ഐപിഎസ് ഡിസ്പ്ലേയ്ക്ക് 2256×1504 പിക്‌സൽ റെസല്യൂഷനും 400nits തെളിച്ചവുമുണ്ട്. സൂം, മൈക്രോസോഫ്റ്റ് ടീംസ് എന്നിവവഴിയുള്ള വീഡിയോ കോളിംഗ് സൗകര്യങ്ങൾക്കായുള്ള 720p വെബ്‌ക്യാം ആണ് മുകളിലുള്ള ബെസെലിൽ നൽകിയിരിക്കുന്നത്. 

യുഎസ്ബി 3.1 ജെൻ 1 പോർട്ട്, യുഎസ്ബി-സി പോർട്ട്, യുഎസ്ബി 2.0 പോർട്ട്, എച്ച്ഡിഎംഐ പോർട്ട്, പോഗോ പിൻ ചാർജ്ജിംഗ് പോർട്ട് തുടങ്ങിയ ഒന്നിലധികം  പോർട്ടുകൾ ഉള്ള ഏസർ സ്വിഫ്റ്റ് 3 ൽ ഒരു ബാക്ക്ലിറ്റ് കീബോർഡും ഉണ്ട്.

ഒരൊറ്റ ചാർജ്ജിൽ 17 മണിക്കൂറോളം ചാർജ്ജിംഗ് ലഭ്യമാകുന്ന 56Wh ബാറ്ററിയാണ് ഇതിൽ നൽകിയിരിക്കുന്നത്. 65W ചാർജ്ജർ ഉപയോഗിച്ച് ബാറ്ററി ചാർജ്ജ് ചെയ്യുന്നു. ലാപ്ടോപ്പിന് 1.19 കിലോഗ്രാം ഭാരം ഉണ്ട്. 

64999 രൂപ വിലയുള്ള ഏസർ സ്വിഫ്റ്റ് 3 ഒരൊറ്റ വേരിയന്റിലാണ് ലഭ്യമാകുക. കമ്പനിയുടെ ഓൺലൈൻ സ്റ്റോർ, ഏസർ എക്സ്ക്ലൂസീവ് സ്റ്റോറുകൾ, രാജ്യമെമ്പാടുമുള്ള പങ്കാളി റീട്ടെയിൽ സ്റ്റോറുകൾ എന്നിവ വഴി ഇത് വിൽപ്പനയ്‌ക്കെത്തും.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*