ഹോണറിന്റെ മാജിക്ബുക്ക് 15 ലാപ്ടോപ്പ് ഫ്ലിപ്കാർട്ടിലൂടെ

honor magicbook

സ്മാർട്ട്‌ഫോൺ നിർമാതാക്കളായ ഹോണർ തങ്ങളുടെ മുൻനിര ലാപ്‌ടോപ്പായ ഹോണർ മാജിക്ബുക്ക് 15 ഇന്ത്യയിൽ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്കാർട്ട് വഴിയാണ് പുറത്തിറക്കാൻ ഒരുങ്ങുന്നത്. ജൂലൈ 31 ന് ലാപ്‌ടോപ്പ് പുറത്തിറക്കുമെന്നാണ് വിവരങ്ങൾ സൂചിപ്പിക്കുന്നത്.

ഹോണർ മാജിക്ബുക്ക് 15 അതിന്റെ നൂതന സാങ്കേതികവിദ്യയും ശക്തമായ പ്രകടനവും യുവ പ്രൊഫഷണലുകൾക്ക് മികച്ച മൾട്ടി ടാസ്‌ക്കറായിരിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. അതിവേഗ ചാർജ്ജിംഗ് സാങ്കേതികവിദ്യയും മെച്ചപ്പെടുത്തിയ സ്വകാര്യതയും സുരക്ഷാ സവിശേഷതകളും ഇതിലുണ്ട്.

1920×1080 പിക്‌സൽ റെസല്യൂഷനോടുകൂടിയ 15.6 ഇഞ്ച് ഡിസ്‌പ്ലേയാണ് ഹോണർ മാജിക്ബുക്ക് 15ൽ ഉണ്ടാകുക. എഎംഡി റൈസൺ 5 പ്രോസസ്സറും 8 ജിബി റാമും 256 ജിബി എസ്എസ്ഡി സ്റ്റോറേജും ഇതിലുണ്ട്. കണക്റ്റിവിറ്റിക്കായി, എച്ച്ഡിഎംഐ പോർട്ട്, ഹെഡ്ഫോണുകൾ, മൈക്ക് ജാക്കുകൾ എന്നിവയ്ക്കൊപ്പം യുഎസ്ബി 2.0, യുഎസ്ബി 3.0, യുഎസ്ബി 3.1 എന്നിവയുൾപ്പെടെ 3 യുഎസ്ബി പോർട്ടുകൾ നൽകിയിരിക്കുന്നു. ജൂലൈ 17 ന് ചൈനയിൽ അവതരിപ്പിച്ച ലാപ്ടോപ്പിന് ഏകദേശം 38600 രൂപയായിരുന്നു വില. ഗ്ലേഷ്യൽ സിൽവർ, സ്റ്റാറി സ്കൈ ഗ്രേ കളർ ഓപ്ഷനുകളിൽ ഡിവൈസ് ലഭ്യമാണ്.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*