2021 മുതൽ സാംസങ്ങിന്റെ ഹാൻഡ്സെറ്റുകൾക്കൊപ്പം ചാർജ്ജറുകൾ സൗജന്യമായി നൽകില്ല എന്ന് കമ്പനി. കൊറിയൻ കമ്പനിയായ സാംസങ് അടുത്തവർഷം ചില ഹാൻഡ്സെറ്റുകളിൽ പവർപ്ലഗ് ബോക്സുകൾ ഒഴിവാക്കുമെന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ഏതൊക്കെ ഫോണുകളിൽ ആണ് ഇത് ഉണ്ടാവുക എന്ന് വ്യക്തമാക്കിയിട്ടില്ല.
ഓരോ വർഷവും ഉൽപാദിപ്പിക്കുന്ന 20 ദശലക്ഷം ടൺ ഇ-മാലിന്യങ്ങൾ വെട്ടിക്കുറച്ച് പരിസ്ഥിതി സൗഹൃദമായ ഒരു നീക്കം നടത്തുകയാണ് കമ്പനി. പഴയ സ്മാർട്ട്ഫോൺ ചാർജ്ജറുകൾ ഉപയോഗിച്ചുകൊണ്ട് ഉപയോക്താക്കൾക്ക് ചെലവ് കുറയ്ക്കാം, എന്നതിനോടൊപ്പം കമ്പനിക്ക് ഉണ്ടാകുന്ന ചെലവുകളും കുറയ്ക്കുവാൻ ഈ നീക്കത്തിലൂടെ സാധിക്കുമെന്നാണ് കമ്പനി വിലയിരുത്തുന്നത്. സ്മാർട്ട്ഫോൺ പായ്ക്ക് ചെയ്യുമ്പോൾ ചാർജ്ജർ കൂടി ഉൾക്കൊള്ളുവാൻ സാധിക്കുന്ന രീതിയിൽ ബോക്സുകൾ വലുതായിരിക്കണമെന്നത് കമ്പനിയെ സംബദ്ധിച്ച്
പായ്ക്കിംഗ് ചാർജ്ജ് കൂട്ടുന്നു.
സ്മാർട്ട്ഫോണിനൊപ്പം ചാർജ്ജർ നൽകില്ല എന്ന നീക്കം ഐഫോണിന്റെ കാര്യത്തിൽ ആപ്പിൾ നേരത്തെ നടപ്പിലാക്കിയിരുന്നു. ഈ മാസം പുറത്തിറങ്ങാനിരിക്കുന്ന പുതിയ ഐഫോൺ 12നൊപ്പം പവർ അഡാപ്റ്ററും ഇയർ ഫോണുകളും ഉൾപ്പെടുത്തില്ല എന്ന് ആപ്പിൾ ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്.
Leave a Reply