അസീം: തൊഴില്‍ കണ്ടെത്താൻ സഹായിക്കുന്നതിന് AI- അധിഷ്ഠിത പോർട്ടൽ

aseem

ജോലി അന്വേഷിക്കുന്നവരെ സഹായിക്കുന്നതിനായി ആത്മനിര്‍ഭര്‍ സ്കിൽഡ് എംപ്ലോയി എംപ്ലോയർ മാപ്പിംഗ് അഥവാ അസീം(ASEEM) എന്ന പേരില്‍ കേന്ദ്ര സർക്കാർ ഒരു പോര്‍ട്ടൽ തയ്യാറാക്കിയിരിക്കുന്നു. തൊഴിലന്വേഷകരെ തൊഴിൽദാതാക്കളുമായി കൂട്ടിമുട്ടിക്കുന്ന ഒരു കണ്ണിയായി പ്രവര്‍ത്തിക്കുവാന്‍ ഈ പോര്‍ട്ടലിനാകുമെന്നാണ് സർക്കാർ പറയുന്നത്.

Smis.nsdcindia.org എന്ന വെബ് വിലാസത്തിലൂടെ ഇതിൽ പ്രവേശിക്കാം. തൊഴിലന്വേഷകർക്ക് താങ്കളുടെ പ്രൊഫൈൽ തയ്യാറാക്കിയ ശേഷം നാട്ടിൽ എവിടെയെങ്കിലും തൊഴില്‍ സാധ്യതയുണ്ടോ എന്ന് സേര്‍ച്ച് ചെയ്യാവുന്നതാണ്. തൊഴില്‍ അന്വേഷിക്കുന്നവർക്ക് മാത്രമല്ല തൊഴില്‍ ദാതാക്കള്‍ക്കും പ്രയോജനപ്രദമായിട്ടുള്ള ഈ വെബ്സേവനത്തിന്‍റെ മൊബൈൽ ആപ്ലിക്കേഷനും ലഭ്യമാണ്.

പ്രദേശങ്ങളുടേയും പ്രാദേശിക വ്യവസായങ്ങളുടെയും അടിസ്ഥാനത്തിൽ തൊഴിലാളികളുടെ വിശദാംശങ്ങൾ പോര്‍ട്ടൽ മാപ്പ് ചെയ്യും. വിദഗ്ധ തൊഴിലാളികളുടെ ലഭ്യത വിലയിരുത്തുന്നതിനും അവരുടെ നിയമന പദ്ധതികൾ ആവിഷ്കരിക്കുന്നതിനുമായി അസീം പോര്‍ട്ടല്‍ തൊഴിലുടമകള്‍ക്ക് ഒരു പ്ലാറ്റ്ഫോം ആകുന്നതാണ്. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് അധിഷ്ഠിത പ്ലാറ്റ്ഫോം പ്രസക്തമായ നൈപുണ്യ ആവശ്യകതകളും തൊഴിൽ സാധ്യതകളും തിരിച്ചറിയുന്നതോടൊപ്പം യഥാസമയം കൃത്യമായ വിവരങ്ങളും നൽകുന്നു.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*