പോക്കോ ഇന്ത്യ പുതിയ മിഡ് റെയ്ഞ്ച് സ്മാര്‍ട്ട്ഫോണ്‍ M2 പ്രോ ഇന്ത്യയിൽ അവതരിപ്പിച്ചു. ക്വാഡ് ക്യാമറ സജ്ജീകരണവും 5000mAh ബാറ്ററിയും ഈ ഉപകരണത്തിന്റെ പ്രധാന സവിശേഷതയാണ്. ഷവോമിയുടെ സബ് ബ്രാന്‍ഡായിരുന്ന പോക്കോ സ്വതന്ത്ര ബ്രാന്‍ഡായതിന് ശേഷമുള്ള രണ്ടാമത്തെ സ്മാർട്ട്ഫോണാണിത്.
ഫുൾ എച്ച്ഡി + റെസല്യൂഷനോടുകൂടിയ 6.67 ഇഞ്ച് സ്ക്രീനാണ് ഫോണിന് നല്‍കിയിരിക്കുന്നത്. കോർണിംഗ് ഗോറില്ല ഗ്ലാസ് 5 സംരക്ഷണം ഡിസ്പ്ലേയ്ക്ക് നല്കിയിരിക്കുന്നു. അഡ്രിനോ 618 ജിപിയുവിനൊപ്പം ക്വാൽകോം സ്നാപ്ഡ്രാഗൺ 720 ജി സവിശേഷതയായി നല്‍കിയിരിക്കുന്നത് ഉപകരണത്തിന് വേഗത്തിലുള്ള ഗ്രാഫിക്സ് റെൻഡറിംഗ് നൽകുന്നുവെന്ന് കമ്പനി അവകാശപ്പെടുന്നു. 512GB വരെ മെമ്മറി പിന്തുണയ്ക്കുന്ന ഒരു പ്രത്യേക മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
പോക്കോ M2 പ്രോയ്ക്ക് 48MP പ്രൈമറി ലെൻസ്, 8MP വൈഡ് ലെൻസ്, 5MP മാക്രോ ലെൻസ്, 2MP ഡെപ്ത് സെൻസർ എന്നിവയുള്പ്പെട്ടിരിക്കുന്ന ക്വാഡ് ക്യാമറ സജ്ജീകരണമാണ് ഉള്ളത്. 16MP മുൻ ക്യാമറ പഞ്ച് ഹോൾ ഡിസ്പ്ലേയിലാണ് സ്ഥാപിച്ചിരിക്കുന്നത്. ഫോണിന്റെ ഒരു സൈഡിലായി ഘടിപ്പിച്ച ഫിംഗർപ്രിന്റ് സെൻസറിനെ പവർ ബട്ടണായും പ്രവർത്തിപ്പിക്കാം. 33W ഫാസ്റ്റ് ചാർജ്ജ് പിന്തുണയ്ക്കുന്ന 5000mAh ബാറ്ററി യൂണിറ്റ് 30 മിനിറ്റിനുള്ളിൽ ഉപകരണത്തിന് 0 മുതൽ 50% വരെ ചാർജ്ജ് സാധ്യമാക്കുമെന്ന് പോക്കോ അവകാശപ്പെട്ടുന്നു.
പോക്കോ M2 പ്രോ മൂന്ന് വേരിയന്റുകളിൽ ലഭ്യമാണ്. 4 ജിബി റാമും 64 ജിബി ഇന്റേണൽ മെമ്മറിയും ഉള്ള അടിസ്ഥാന വേരിയന്റിന് 13999 രൂപ വില ആരംഭിക്കും. 6 ജിബി റാമും 64 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള വേരിയന്റിന് 14999 രൂപയും 6 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ടോപ്പ് വേരിയന്റിന് 16999 രൂപയുമാണ് വില.
Leave a Reply