മൈക്രോമാക്‌സ് വിപണി തിരിച്ചുപിടിക്കാനൊരുങ്ങുന്നു

micromax

സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ മൈക്രോമാക്‌സ് മൂന്ന് പുതിയ സ്മാർട്ട്‌ഫോണുകളുമായി ഇന്ത്യൻ സ്മാർട്ട്‌ഫോൺ വിപണിയിലേക്ക് വീണ്ടും പ്രവേശിക്കാൻ ഒരുങ്ങുന്നു. ഒരു കാലത്ത് ഇന്ത്യയിൽ ജനപ്രിയ ബ്രാൻഡായിരുന്ന മൈക്രോമാക്സ് പുതിയ തിരിച്ചുവരവിന്‍റെ മുന്നോടിയായി മൂന്ന് പുതിയ സ്മാർട്ട്‌ഫോണുകളാണ് പുറത്തിറക്കുന്നത്. ഇന്ത്യന്‍ ജനതയ്ക്കിടയില്‍ ചൈനീസ് ഉപകരണങ്ങള്‍ക്കുമേല്‍ ബഹിഷ്കരണ മനോഭാവം ഉണ്ടായിട്ടുള്ള സാഹചര്യം പരമാവധി പ്രയോജനപ്പെടുത്തുവാനാണ് കമ്പനിയുടെ നീക്കം.

ഗാഡ്‌ജെറ്റ്സ് 360 റിപ്പോർട്ട് അനുസരിച്ച്, മൈക്രോമാക്സ് ബജറ്റ് വിഭാഗത്തിലുള്ള മൂന്ന് പുതിയ സ്മാർട്ട്‌ഫോണുകളാണ് പുറത്തിറക്കാൻ ഒരുങ്ങുന്നത്. എല്ലാ സ്മാർട്ട്‌ഫോണുകളുടെയും വില 10000 രൂപയിൽ താഴെയായിരിക്കും. കൂടാതെ, മികച്ച സവിശേഷതകളും ഡിസൈനും ആയിരിക്കും പുതിയ ഫോണുകളില്‍ ഉണ്ടാകുകയെന്നും കമ്പനി അവകാശപ്പെടുന്നു.

ഇന്ത്യയിലെ മുന്‍നിര സ്മാർട്ട്‌ഫോൺ ബ്രാൻഡായിരുന്നു മൈക്രോമാക്‌സ്, 2014 ൽ ലോകമെമ്പാടുമുള്ള പത്താമത്തെ വലിയ സ്മാർട്ട്‌ഫോൺ കമ്പനിയായി മാറി. പിന്നീടങ്ങോട്ട്, ഷവോമി ഉൾപ്പെടെയുള്ള ചൈനീസ് സ്മാർട്ട്‌ഫോണുകളുടെ വരവോടുകൂടി മൈക്രോമാക്സിന്‍റെ ഡിമാന്‍ഡ് നഷ്ടപ്പെടുകയായിരുന്നു.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*