ഇന്ത്യന്‍ വിപണിയിലേക്ക് ഓപ്പോയുടെ പുതിയ എൻ‌കോ W11 TWS ഇയർബഡുകൾ

Oppo Enco W11

സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ ഓപ്പോ തങ്ങളുടെ ഏറ്റവും പുതിയ W11 ബ്ലൂടൂത്ത് ഇയർബഡുകൾ ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങുന്നു.

ഗ്ലോസി, കോം‌പാക്റ്റ്, വൈറ്റ് എൻ‌കേസിംഗ് എന്നീ നിറഭേദങ്ങളില്‍ ലഭ്യമാകുന്ന ഏറ്റവും പുതിയ ജോഡി IP55 വാട്ടര്‍ ആന്‍ഡ് ഡെസ്റ്റ് റെസിസ്റ്റന്‍സോടുകൂടിയതാണ്. ഓഡിയോകള്‍ പ്ലേ ചെയ്യുന്നതിനും നിര്‍ത്തുന്നതിനും, വോയ്‌സ് അസിസ്റ്റന്‍റുകളെ ആക്ടീവാക്കുന്നതിനും, കോളുകൾ എടുക്കുന്നതിനുമെല്ലാമായി ടച്ച് നിയന്ത്രണ സവിശേഷത ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കോളുകൾക്കിടെയുണ്ടാകുന്ന പശ്ചാത്തല ശബ്‌ദങ്ങള്‍ റദ്ദാക്കലിനുള്ള പിന്തുണയോടുകൂടിയ ഒരു മൈക്ക് രണ്ട് ഇയർബഡുകളിലുമായി നല്‍കിയിരിക്കുന്നു.

എ‌എസി കോഡെക് പിന്തുണയും ബ്ലൂടൂത്ത് പതിപ്പ് 5.0 ഉം ഉപയോഗിച്ച് “കുറവ് ലേറ്റൻസി” യും W11 ഇയർബഡുകളുമായി കൂടുതൽ “സ്ഥിരതയുള്ള കണക്ഷനും” ആണ് ഓപ്പോ വാഗ്ദാനം ചെയ്യുന്നത്. അതേസമയം അതിനുള്ളിൽ “മെച്ചപ്പെടുത്തിയ ബാസ്” നോട്സുകള്‍ക്കായി 8mm ഡ്രൈവറുകൾ ഉണ്ടാകും. ഒരൊറ്റ ചാർജ്ജിൽ 5 മണിക്കൂർ വരെയും, ചാർജ്ജിംഗ് കേസിലൂടെ 20 മണിക്കൂറും ബാറ്ററി ലൈഫാണ് ഈ വയര്‍ലെസ്സ് ഇയര്‍ബഡുകള്‍ക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്. .

ജൂൺ 25 മുതല്‍ ലഭ്യമാകുന്ന എൻ‌കോ W11 TWS വയർലെസ് ഇയർബഡുകളുടെ വില ഏകദേശം 2999 രൂപയായിരിക്കും.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*