പ്രവേശന പരീക്ഷയില്‍ കോപ്പിയടി തടയാന്‍ എഐ നിരീക്ഷണം

exams

ക്ലാസുകൾ മാത്രമല്ല പരീക്ഷകളും ഇപ്പോൾ ഓൺലൈനിൽ ആണല്ലോ. 2020 ലെ ഇന്ത്യൻ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ആൻഡ് മാനേജ്മെന്‍റ്- കേരള(IIITM-K)യിലെ ജൂലൈ 25ന് നടത്തപ്പെടുന്ന പ്രവേശനപരീക്ഷ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍റ്സിന്‍റെ നിരീക്ഷണത്തിലായിരിക്കും നടത്തപ്പെടുന്നത്.

പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ കോളേജില്‍ നിന്ന് പ്രത്യേകം വികസിപ്പിച്ചെടുത്ത സോഫ്റ്റ്‌വെയർ കംപ്യൂട്ടറിലോ ഫോണിലോ ഇൻസ്റ്റാൾ ചെയ്തിട്ട് വേണം പരീക്ഷയില്‍ പങ്കെടുക്കേണ്ടത്. ഈ സോഫ്റ്റ് വെയര്‍ ഡിവൈസില്‍ ഇന്‍സ്റ്റാള്‍ ചെയ്തുകഴിഞ്ഞാല്‍ ഡിവൈസിലെ മറ്റ് ആപ്പുകള്‍ പ്രവർത്തനരഹിതമാകുന്നു. അതിനാല്‍ ഇന്‍റര്‍നെറ്റിലും മറ്റ് ആപ്പുകളിലും മറ്റും തിരഞ്ഞ് ഉത്തരം കണ്ടെത്താൻ സാധിക്കില്ല. പരീക്ഷ പൂർത്തിയായശേഷം മാത്രമേ ഡിവൈസിന്‍റെ പ്രവർത്തനം സാധാരണ നിലയിലാകൂ.

പരീക്ഷയെഴുതുന്ന കംപ്യൂട്ടറിന്‍റെയും സ്മാർട്ട്ഫോണിന്‍റെയും ക്യാമറയിലൂടെ വിദ്യാർത്ഥികളുടെ ചലനങ്ങൾ നിരീക്ഷിക്കപ്പെടുന്നതാണ്. കൂടാതെ, മുഖത്തിന്‍റെയും കണ്‍പോളകളുടെയും ചലനങ്ങള്‍, മുറിയിലെ ശബ്ദം എന്നിവ സോഫ്റ്റ്‌വെയർ റെക്കോർഡ് ചെയ്യുന്നു. വിദ്യാർത്ഥിയുടെ അസ്വാഭാവികമായ ഓരോ നീക്കത്തിലും കോളേജ് അധികൃതർക്ക് മുന്നറിയിപ്പ് ലഭ്യമാകുന്നതായിരിക്കും.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*