വാട്സ്ആപ്പ് തട്ടിപ്പ് വ്യാപകമാകുന്നു:ജാഗ്രത; തട്ടിപ്പ് പുത്തൻ വഴികളിൽ

വാട്സ്ആപ്പ് വഴിയുള്ള തട്ടിപ്പുകൾ കേരളത്തിൽ കൂടുന്നതായി റിപ്പോർട്ട്. ഈ വർഷം 500ൽ പരം പരാതികളാണ് റിപ്പോർട്ട് ചെയ്തത്. ഇതിനെതിരെ ജാഗ്രതപുലർത്താൻ പോലീസ് നിർദേശം. ഗവണ്മെന്‍റ് സേവനങ്ങളുടെ നമ്പർ ആണെന്ന് തെറ്റിദ്ധരിപ്പിച്ചുകൊണ്ടുപോലും മെസ്സേജുകൾ അയക്കുകയും ലിങ്കുകളിൽ ക്ലിക്ക് ചെയ്യാൻ നിർദേശം നൽകി നിങ്ങളുടെ നമ്പർ ഹാക്ക് ചെയ്യാനും സാധ്യതയുണ്ട്. തട്ടിപ്പിനെതിരെ എങ്ങനെ ഒക്കെ ജാഗ്രത പുലർത്താം.

👉 ഇത്തരം തട്ടിപ്പുകൾ തടയുന്നതിന്, വാട്സ്ആപ്പിൽ ഉടൻ തന്നെ രണ്ട് ഘട്ട പരിശോധന (two-step verification) സജ്ജമാക്കണം.

👉ഫോണിൽ വരുന്ന OTP ഒരിക്കലും മറ്റുള്ളവരുമായി പങ്കിടരുത്.

👉അജ്ഞാത ലിങ്കുകളിലോ APK ഫയലുകളിലോ ഒരിക്കലും ക്ലിക്ക് ചെയ്യരുത്.

👉സംശയാസ്പദമായി തോന്നുന്ന സന്ദേശങ്ങൾക്ക് മറുപടി നൽകരുത്.

👉തട്ടിപ്പ് ശ്രദ്ധയിൽപ്പെട്ടാൽ, നിങ്ങൾക്ക് 1930 എന്ന നമ്പറിൽ വിളിക്കാം.

👉https://cybercrime.gov.in എന്ന വെബ്‌സൈറ്റിൽ പരാതികൾ രജിസ്റ്റർ ചെയ്യാം.

About The Author