ജിമെയിലിൽ പുതിയ ടാബ്– ഇനി നിങ്ങളുടെ ഓൺലൈൻ വാങ്ങലുകൾ എല്ലാം ഒരിടത്ത്! കൂടാതെ അനാവശ്യമായ പ്രൊമോഷൻ മെയിലുകൾക്കിടയിൽ നോക്കി സമയവും കളയണ്ട.
ഗൂഗിൾ ജിമെയിലിൽ അവതരിപ്പിച്ചിരിക്കുന്ന പുതിയ Purchases Tab ഇനി നിങ്ങളുടെ എല്ലാ പർച്ചേസ്, ഡെലിവറി വിവരങ്ങളും ഒരേ സ്ഥലത്ത് കാണിക്കും. വിവിധ ഓൺലൈൻ സൈറ്റുകളിൽ നിന്ന് നിങ്ങൾ ബുക്ക് ചെയ്ത പാഴ്സലുകൾ എവിടെയെത്തി, എപ്പോൾ എത്തും എന്നൊക്കെ അറിയാനായി, വിവിധ സൈറ്റുകളിൽ കയറി സമയം കളയണ്ട. Purchases എന്ന ടാബ് തുറന്നാൽ, എല്ലാ Upcoming Deliveries-ഉം Past Orders-ഉം ക്രമമായി, ലിസ്റ്റായി കാണാൻ സാധിക്കും. കൂടാതെ ‘പ്രൊമോഷൻസ്’ ടാബിലും പുതിയ ക്രമീകരണം. പ്രൊമോഷൻസ് ടാബിൽ ഒരുപാട് പരസ്യ മെയിലുകൾ വരാറുണ്ട്. ഇനി മുതൽ നിങ്ങൾക്ക് ആവശ്യമുള്ള മെയിലുകൾ വേർതിരിക്കാൻ “ഏറ്റവും പ്രസക്തമായത്” (most relevant) എന്നൊരു പുതിയ ഓപ്ഷൻ ഉണ്ടാകും. നിങ്ങൾക്ക് പ്രിയപ്പെട്ട കമ്പനിയുടെ നോട്ടോഫിക്കേഷൻ മിസ് ചെയ്യണ്ട. ഉടനെ തന്നെ എല്ലാ ജി മെയിലിൽ അക്കൗണ്ടിലും ഈ ഫീച്ചറുകൾ ലഭ്യമാകും.
എന്താണ് ഇതുകൊണ്ടുള്ള പ്രയോജനം
👉ഇനി രസീതുകൾക്കായി പഴയ മെയിലുകൾ തിരയേണ്ട
👉ഷിപ്പ്മെന്റ് അപ്ഡേറ്റുകൾ നഷ്ടപ്പെടില്ല
👉എല്ലാം ഒരിടത്ത്, ക്രമമായി ലഭിക്കുന്നതുകൊണ്ട് പല സൈറ്റുകളിൽ തിരയേണ്ട.
ഓൺലൈൻ ഷോപ്പിംഗ് പതിവുള്ളവർക്ക് ഈ പുതിയ ഫീച്ചർ തീർച്ചയായും സമയം ലാഭിക്കാനും കാര്യങ്ങൾ എളുപ്പമാക്കാനും സഹായിക്കും.
അടുത്ത 24 മണിക്കൂറിനുള്ളിൽ എത്താനിരിക്കുന്ന പാഴ്സലുകൾ നേരിട്ട് നിങ്ങളുടെ പ്രൈമറി ഇൻബോക്സ്-ന്റെ മുകളിലായി കാണിക്കും.
അതുമാത്രമല്ല, മറ്റുചില സേവനങ്ങൾ കൂടി ജിമെയിൽ നൽകുന്നുണ്ട്.
👉Upcoming Deliveries – ഏറ്റവും ആദ്യം എത്തുന്ന പാഴ്‌സലുകളെക്കുറിച്ചുള്ള വിവരങ്ങൾ മുകളിൽ തന്നെ ലഭ്യമാകും
👉Summary Card – ഒറ്റനോട്ടത്തിൽ വിശദാംശങ്ങൾ ഇവിടെനിന്നു ലഭിക്കും
Promotions ടാബിലെ അപ്‌ഡേഷൻ വഴി അനാവശ്യമായ പ്രമോഷണൽ മെയിലുകൾക്കിടയിൽ തിരയേണ്ട. താൽപ്പര്യമുള്ള ബ്രാൻഡുകളുടെ ഓഫറുകളും അപ്ഡേറ്റുകളും ആദ്യം കാണുന്ന രീതിയിൽ സെറ്റ് ചെയ്യാം. ഏതെങ്കിലും ഓഫറുകൾക്ക് സമയപരിധി ഉണ്ടെങ്കിൽ, അതും ജിമെയില്‍ പ്രത്യേകം ഹൈലൈറ്റ് ചെയ്ത് കാണിക്കും
ഇമെയിൽ ഇപ്പോഴും ഡിജിറ്റൽ ആശയവിനിമയത്തിന്‍റെ പ്രധാന ഭാഗമാണ്. അതുകൊണ്ടുതന്നെ, ഇൻബോക്സുകൾ കൂടുതൽ ഉപയോഗപ്രദമാക്കാൻ ഗൂഗിൾ ശ്രമിക്കുന്നു. 2022-ൽ അവർ പാക്കേജുകൾ ട്രാക്ക് ചെയ്യാനുള്ള സംവിധാനം ഇമെയിലിൽ ഉൾപ്പെടുത്തിയിരുന്നു. കൂടാതെ, ആവശ്യമില്ലാത്ത സബ്സ്ക്രിപ്ഷനുകൾ എളുപ്പത്തിൽ ഒഴിവാക്കാനുള്ള ടൂളും അവതരിപ്പിച്ചു.
ഈ പുതിയ മാറ്റങ്ങളിലൂടെ ഗൂഗിൾ ജിമെയിലിനെ വെറുമൊരു ഇമെയിൽ സേവനത്തിൽ നിന്ന് ഉയർത്തി വിവിധ സേവനങ്ങളുടെ കേന്ദ്ര ബിന്ദു ആക്കാൻ ശ്രമിക്കുകയാണ്.
