ഓപ്പൺ എഐയുടെ പുതിയ ബ്രൗസർ വരവായി

ഇന്‍റർനെറ്റ് സെർച്ചിങ്ങിന്‍റെ രീതികൾ എല്ലാം മാറ്റിക്കുറിച്ച ഓപ്പൺ എ  ഐ, അവരുടെ പുത്തൻ ബ്രൗസർ അവതരിപ്പിക്കാനൊരുങ്ങുന്നു. അടുത്ത ആഴ്ചകളിൽ തന്നെ പുതിയ സേർച്ച് എഞ്ചിൻ അവതരിപ്പിക്കപ്പെടും എന്നാണ് അറിയുന്നത്.

ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് രംഗത്തെ പ്രധാനി, ഓപ്പണ്‍ എ ഐ, ആയതുകൊണ്ടുതന്നെ ഈ ബ്രൗസറും എ ഐ അധിഷ്ഠിതം ആയിരിക്കും എന്ന് ഉറപ്പിക്കാം. ഇതോടെ ഇന്‍റർനെറ്റ് ബ്രൗസർ രംഗത്തും ആർട്ടിഫിഷ്യൽ ഇന്‍റലിജിൻസ് പിടിമുറുക്കുന്നതിനുള്ള വഴികളാണ് തെളിയുന്നത്. ഗൂഗിളിന്‍റെ ഏറ്റവും പ്രചാരമുള്ള ക്രോം ബ്രൗസറിനെ വീഴ്ത്തുക എന്ന ലക്ഷ്യമിട്ടാണ് ഓപ്പണ്‍ എഐ തങ്ങളുടെ പുത്തൻ എഐ ബ്രൗസര്‍ ഒരുക്കുന്നത്.  ക്രോം വികസിപ്പിക്കാൻ സഹായിച്ച രണ്ടു മുൻ ഗൂഗിൾ ഉദ്യോഗസ്ഥർ കഴിഞ്ഞ വർഷം, ഓപ്പൺഎഐയിൽ  പ്രവേശിച്ചിരുന്നു. ബ്രൗസർ മേഖലയിലേക്ക് കടക്കാനുള്ള കമ്പനിയുടെ നീക്കം ആന്നേ ചർച്ചയായിരുന്നു.

നമ്മൾ സെർച്ച് ചെയുന്ന വിഷയത്തിൽ ഉള്ള വെബ് പേജുകളിലേക്ക് നമ്മളെ നയിക്കുന്ന ഇടനിലക്കാരൻ ആകുക എന്നതിന് പകരം ചോദ്യങ്ങള്‍ പ്രോസസ് ചെയ്യുകയും വേഗത്തിലും എളുപ്പത്തിലും ഉത്തരം നല്‍കുകയും ചെയ്യുന്ന പ്ലാറ്റ്‌ഫോമായിട്ടായിരിക്കും ഓപ്പണ്‍എഐയുടെ പുത്തന്‍ ബ്രൗസര്‍ അവതരിപ്പിക്കപ്പെടുക.

വെറും സെർച്ചിങ്ങിനു അപ്പുറം AI അധിഷ്ഠിത സേവനങ്ങൾ ആയ ടിക്കറ്റ് ബുക്ക് ചെയ്യുക, ഫോം ഫിൽ ചെയ്യുക തുടങ്ങിയ സേവനങ്ങളും ഓപ്പൺ AI ബ്രൗസറിൽനിന്ന് പ്രതീക്ഷിക്കാം. പെർപ്ളേക്സിറ്റി യുടെ AI പവേർഡ് ബ്രൗസർ ആയ കോമെറ്റ്, AI ബ്രൗസറുകളിൽ ഓപ്പൺ AI ക്ക് ഒരു വെല്ലുവിളിയാകുമോ എന്നതും കണ്ടറിയേണ്ടിയിരിക്കുന്നു. കൂടാതെ വെബ് സെർച്ചിങ് രീതികൾ, ഓൺലൈൻപരസ്യങ്ങളുടെ സാദ്ധ്യതകൾ, ഡിജിറ്റൽ പ്രൈവസി തുടങ്ങിയ മേഖലകളും മാറ്റത്തിന്‍റെ പാതയിൽ ആണ്. നിലവിലുള്ള അവരുടെ സെർച്ചിങ് പ്ലാറ്റഫോമിലേക്കു പ്ലഗിന്നുകൾ നൽകാതെ, പുതിയ ബ്രൗസർ ആയിട്ടുതരുന്ന സെർച്ച് എഞ്ചിനെ അവതരിപ്പിക്കുന്നത് ഉപയോതൃ ഡാറ്റയുടെ മേൽ കൂടുതൽ നിയന്ത്രണം നേടാനുള്ള നീക്കം ആയിട്ടാണ് വിലയിരുത്തപ്പെടുന്നത്.

ഉപയോക്തൃനാവിഗേഷനും ഇന്‍റർനെറ്റ് ഇടപെടലുകളും മുഴുവൻ മറിച്ചെഴുതാനുള്ള പദ്ധതിയുമായാണ് ഓപ്പൺ എഐ രംഗത്തിറങ്ങുന്നത് AI ഭാവിയിലേക്ക് ബ്രൗസിംഗിന്‍റെ ആമുഖം എഴുതുകയാണ് കമ്പനി.

About The Author