മെറ്റയുടെ ത്രെഡ്സ് ആപ്പ് നിങ്ങളെ കൂടുതൽ കുരുക്കും

മെറ്റയുടെ പുത്തൻ സോഷ്യൽ മീഡിയഹാൻഡിൽ ‘ത്രെഡ്സ്’ ചുരുങ്ങിയ കാലം കൊണ്ടാണ് ട്രെൻഡിങ് ആയത്. 2025 അവസാനത്തോടെ ത്രെഡ്സിന്റെ കുരുക്കിലേക്ക് കൂടുതൽ ആളുകൾ വരുമെന്നാണ് മെറ്റയുടെ കണക്കുകൂട്ടൽ. ഇപ്പോൾ തന്നെ 4 മില്യണ് അടുത്ത് ആളുകൾ ത്രെഡ്സിൽ ഉണ്ട്. ഇൻസ്റ്റഗ്രാം വഴിയല്ലാതെ, നേരിട്ട് ത്രെഡിലേക്കു ലോഗിൻ ചെയ്യുന്നവരുടെ എണ്ണം വളരെയധികം കൂടിയതായാണ് മെറ്റയുടെ കണക്കുകൾ പറയുന്നത്. അതുകൊണ്ടുതന്നെ ഈ നൂലിൽ വരും കാലത്ത് കൂടുതൽ പേർ കുരുങ്ങുമെന്നത്തിൽ മെറ്റയ്ക്ക് സംശയമില്ല.


ഈ ‘സൗഹൃദനൂൽ’ സ്നേഹികൾക്കുള്ള സമ്മാനമായി രണ്ട് ഫീച്ചറുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് മെറ്റ. ത്രെഡിൽ നിന്ന് നേരിട്ടുള്ള സന്ദേശങ്ങൾ (DMs) അയയ്ക്കാനുള്ള സൗകര്യം ആണ് ഒരു ഫീച്ചർ.
പൊതുചർച്ചകൾ ഉണ്ടാകുന്ന അഭിപ്രായങ്ങൾ പങ്കുവെക്കാൻ വേണ്ടി ആയിരുന്നു ത്രെഡ്സ് നിർമ്മിച്ചത്. പക്ഷെ ആ ചർച്ചകൾ കൂടുതൽ ആഴത്തിൽ, വ്യക്തിപരമായി തുടരാൻ DMs ഇല്ലാത്തത് ഒരു വിടവായിരുന്നു. ഇനി മുതൽ നിങ്ങൾക്ക് ആപ്പിനകത്ത് തന്നെ ചർച്ചകൾ തുടർന്നു കൊണ്ടുപോകാനും, മറ്റ് ആളുകളുമായുള്ള ബന്ധം കൂടുതൽ ആഴത്തിലാക്കാനും കഴിയും.

ത്രെഡ്സ് ഹൈലൈറ്റർ ആണ് മെറ്റ കൊണ്ടുവരുന്ന മറ്റൊരു ഫീച്ചർ. ഇതുവഴി നിങ്ങളുടെ അക്കൗണ്ടിന് കൂടുതൽ ഭംഗി കൈവരികയും നിങ്ങളുടെ പ്രൊഫൈലിന് കൂടുതൽ മികച്ച വ്യക്തിത്വം കൈവരികയും ചെയ്യും.
താമസിയാതെ മെസ്സേജ് കൺട്രോൾ, ഗ്രൂപ്പ്മെസ്സേജ്, ഇൻബോക്സ് ഫിൽറ്റർ തുടങ്ങിയ ഫീച്ചറുകളും ത്രെഡ്സിൽ മെറ്റ കൊണ്ടുവരും.

About The Author