ഗൂഗിളിന്റെ അത്യാധുനിക ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്ലാറ്റ്‌ഫോമായ ജെമിനി, ഇന്ത്യയിലെ വിദ്യാർത്ഥികൾക്കായി വലിയൊരു സമ്മാനം ഒരുക്കുന്നു. 18 വയസ്സിനുമുകളിൽ ഉള്ള വിദ്യാർത്ഥികൾക്ക്, ജെമിനിയുടെ പ്രൊ പ്ലാൻ ഒരു വർഷത്തേക്ക് സൗജന്യമായി ലഭ്യമാക്കുകയാണ് ഗൂഗിൾ.
ഈ ഓഫറിന്റെ ഭാഗമായി, വിദ്യാർത്ഥികൾക്ക് കൂടുതൽ ശക്തമായ പഠനസഹായം ലഭ്യമാകും. വീഡിയോ ജനറേഷൻ, എക്സാം പ്രീപറേഷൻ, ഹോംവർക്ക് ഹെൽപ്പ്, റൈറ്റിംഗ് അസിസ്റ്റൻസ് തുടങ്ങിയ പ്രായോഗിക എഐ സംവിധാനങ്ങളാണ് ഈ പ്ലാനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
കൂടാതെ, 2 TB ക്ലൗഡ് സ്റ്റോറേജ് സൗജന്യമായി ലഭ്യമാകും. ഇതുവഴി Google Drive, Gmail, Google Photos എന്നിവയിലായി പ്രൊജക്ടുകൾ, ഡോക്യുമെന്റുകൾ, മീഡിയ ഫയലുകൾ തുടങ്ങിയവ സുരക്ഷിതമായി സംരക്ഷിക്കാനും എളുപ്പത്തിൽ ആക്സസ് ചെയ്യാനും കഴിയും.
75% ഇന്ത്യൻ വിദ്യാർത്ഥികൾ ഗൂഗിളിന്റെ വിവിധ സേവനങ്ങളെ ആശ്രയിക്കുന്നുണ്ട് എന്നാണ് ഗൂഗിളിന്റെ കണക്കുകൾ പറയുന്നത്. ഗൂഗിളിന്‍റെ ഔദ്യോഗിക വെബ് സൈറ്ററിലൂടെയാണ് രജിസ്റ്റർ ചെയ്യേണ്ടത്.
