സാങ്കേതികവിദ്യ മനുഷ്യന്‍റെ തൊഴിൽ സാധ്യതകളെ മങ്ങലേൽപ്പിക്കുന്നു എന്നത് പലരെയും അലട്ടുന്ന ഒരു പ്രശ്നം ആണ്. എന്നാൽ അതിനെ വ്യത്യസ്തമായ ഒരു കാഴ്ചപ്പാടിലൂടെ വിലയിരുത്തുകയാണ് മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽഗേറ്റ്സ്. “ഉത്പാദനക്ഷമത (PRODUCTIVITY) കൂട്ടുക എന്നാൽ അത് നിങ്ങൾ ഇതുവരെ ഒരു മോശം അവസ്ഥയിൽ ആയിരുന്നു എന്നല്ല. ഉല്പാദന ക്ഷമത കൂട്ടുന്നത് നല്ലതാണ് എന്നോ അല്ല. ഉൽപാദനക്ഷമത കൂട്ടുന്നത് നിങ്ങളെ കൂടുതൽ സ്വാതന്ത്രരാക്കുന്നു കൂടുതൽ ഫ്രീ സമയം നിങ്ങൾക്ക് കിട്ടുന്നു എന്നു വേണം മനസ്സിലാക്കാൻ. എന്നാൽ നിങ്ങൾക്ക് പുതിയകാലവുമായി അഡ്ജസ്റ്റ് ആകാൻ സാധിക്കുന്നതിനേക്കാൾ വേഗത്തിൽ മാറ്റം നിങ്ങളെ വന്ന് തൊടും” ഒരു ഇംഗ്ലീഷ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ആർട്ടിഫിഷ്യൻ ഇന്‍റലിജൻസിനെക്കുറിയിച്ചുള്ള ബിൽഗേറ്റ്സിന്‍റെ ഈ പരാമർശം.
ആർട്ടിഫിഷഷ്യൻ ഇന്‍റലിജിൻസ് കൂടുതൽ നൂതനമാകുന്നതോടെ 2030 ഓടുകൂടി എൻട്രി ലെവൽ ഓഫീസ് ജോലികളിലും, ശാരീരിക അധ്വാനം വേണ്ട ജോലിചെയ്യുന്നവർക്കിടയിലും 50 ശതമാനംവരെ തൊഴിൽ നഷ്ട്ം ഉണ്ടാകുമെന്ന് ബിൽഗേറ്റ്സ് മുൻപ് പറഞ്ഞിരുന്നു. റോബോട്ടിക് സാങ്കേതിക വിദ്യ കൂടുതൽ ശക്തമാകുന്നതോടെ തൊഴിലാളികൾക്ക് തൊഴിൽ വ്യാപകമായി നഷ്ടപ്പെടാം.
അമേരിക്കയെ AI ലീഡർ ആക്കുന്നതിനുള്ള പദ്ധതികൾ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രമ്പ് മുന്നോട്ടു വച്ചതിനു പിന്നാലെയായിരുന്നു ബിൽഗേറ്റ്സിന്‍റെ പരാമർശങ്ങൾ. AI യിൽ അമേരിക്കയെ മുന്നിലെത്തിക്കാനായി കൂടുതൽ സഹകരണ നടപടികളുമായിട്ടാണ് ട്രമ്പ് ഭരണകൂടം മുന്നോട്ടുപോകുന്നത്.
AGI (ആർട്ടിഫിഷ്യൽ ജനറേറ്റീവ് ഇന്‍റലിജിൻസ്) യുടെ വളർച്ച തന്നെപ്പോലും അത്ഭുതപ്പെടുത്തുന്നതായി ബിൽഗേറ്റ്സ് പറയുന്നു. ‘ഡീപ് സെർച്ച്’ പോലുള്ള ഫീച്ചറുകൾ ഉപയോഗിച്ചു വിവരങ്ങൾ തേടുന്നതിനിനെക്കുറിച്ചും ബിൽഗേറ്റ്സ് രസകരമായി അഭിമുഖത്തിൽ പറയുന്നുണ്ട്. ദരിദ്ര രാജ്യങ്ങളിൽ അവിടുത്തെ ആരോഗ്യ, വിദ്യാഭ്യാസ, കൃഷി രംഗങ്ങളിൽ സഹായകരമാകുന്ന എഐ ഉപകരണങ്ങൾ പുറത്തിറക്കുന്നത്തിനായി മൈക്രോസോഫ്റ്റും ഓപ്പൺഎഐയുമായി ചേർന്ന് പ്രവർത്തിക്കുവാൻ ഒരുങ്ങുകയാണെന്നും ബിൽഗേറ്റ്സ് പറഞ്ഞു. AI കാലഘട്ടത്തിലെ മെച്ചപ്പെട്ട ജോലി അന്വേഷിക്കുന്ന യുവാക്കൾക്ക് എന്താണ് താങ്കളുടെ ഉപദേശം എന്ന ചോദ്യത്തിന് ബിൽഗേറ്റ്സ് നൽകിയ മറുപടിയും ഏറെ ചിന്തിക്കേണ്ടതാണ് ” എ ഐ ടൂളുകൾ ഉപയോഗിക്കുക എന്നത് ഒരേസമയം രസകരവും നമ്മളെ കൂടുതൽ ശക്താമാക്കുന്നതും ആണ്. എ ഐ ടൂളുകൾ മനസ്സിലാക്കുകയും അതുപയോഗിക്കുകയും ചെയ്യേണ്ടത് അത്യാവശ്യം ആണ്. എന്നാൽ AI ടൂളുകൾ അറിഞ്ഞിരിക്കുന്നതുകൊണ്ടുമാത്രം നിങ്ങളുടെ തൊഴിൽ നഷ്ടപ്പെടാതെയിരിക്കണമെന്നില്ല. ഞാൻ ഇപ്പോഴും എനിക്ക് ആവശ്യമുള്ള കാര്യങ്ങളെക്കുറിച്ച് ആഴത്തിൽ പഠിക്കുകയും, വായിക്കുകയും ചെയ്യുന്നശീലം ഉപേക്ഷിച്ചിട്ടില്ല. അതുപോലെതന്നെ ഞാൻ എ ഐ ടൂൾസ് ഉപയോഗിക്കുകയും ചെയ്യുന്നു.” ബിൽഗേറ്റ്സ് കൂട്ടിച്ചേർത്തു.
