ഇനി നിങ്ങൾ സെർച്ചിങ് ഒരു ശീലമാക്കും

യുട്യൂബിന്റെ പ്രീമിയം യൂസർ ആണോ നിങ്ങൾ? എങ്കിൽ നിങ്ങൾക്കായി യൂട്യൂബ് ഒരുക്കുന്നു കുടുതൽ മനോഹരമായ സെർച്ചിങ് അനുഭവം. സേർച്ച് റിസൾട്ട് ആയി നിങ്ങൾക്ക് ഇനി ‘കറൗസൽ’ രീതിയിൽ ഉള്ള ചിത്രങ്ങൾ ലഭിക്കും. സ്ലൈഡ് ചെയ്യാനാകുന്ന ഒരുകൂട്ടം ചിത്രങ്ങളെയാണ് ‘കറൗസൽ’ എന്ന് വിളിക്കുന്നത്.

ഇനി എന്തെങ്കിലും കാര്യം സെർച്ച് ചെയ്യുമ്പോൾ റിസൾട്ടിനൊപ്പം അതിന്റെ കറൗസലും, വീഡിയോകളും റിസൾട്ട് ആയി കിട്ടും. നാട്ടിലുള്ള നല്ല ബീച്ച് ഏതാണെന്ന് സെർച്ച് ചെയ്യുമ്പോൾ റിസൾട്ട് ഒരുപാട് ചിത്രങ്ങൾ സഹിതം വരുന്നത് എന്ത് സുന്ദരമാണ്. പിന്നെയും പിന്നെയും എന്ത് തിരയാനും നിങ്ങൾ യൂട്യൂബിനെ ആശ്രയിക്കും. കൂടാതെ ഗൂഗിൾ ലെൻസ് ഉപയോഗിച്ചു ചെയ്തിരുന്ന ഒരു ഫീച്ചറും ജമിനി ഇപ്പോൾ കൂടുതല്‍ എളുപ്പമാക്കി.

ഒരു ചിത്രം കണ്ടാൽ അതിലെ ഒരു വസ്തു എന്താണെന്നറിയാൻ ഗൂഗിൾ ലെൻസ് ഉപയോഗിച്ചിരുന്നപോലെ ഇനി ജമിനി ഉപയോഗിച്ചാൽ മതി. ഒരു വീഡിയോ പ്ലേ ചെയ്ത് അതിലെ ബാക്ക്ഗ്രൗണ്ട് സോങ് ഏതാണെന്നു ചോദിച്ചാലും ജമിനി പറഞ്ഞുതരും.

About The Author