ഉപയോഗത്തിലില്ലാത്ത മൊബൈൽ നമ്പർ ഡീആക്ടിവേറ്റ് ചെയ്യുകയോ, ഉപയോക്താവിന്റെ ആവശ്യാനുസരണം ബന്ധവിച്ഛേദം നടത്തുകയോ ചെയ്തതിനു ശേഷം 90 ദിവസം കഴിയാതെ മറ്റൊരാൾക്ക് നൽകില്ലെന്ന് കേന്ദ്ര ടെലികോം നിയന്ത്രണ അതോരിറ്റി (ട്രായ്) സുപ്രീംകോടതിയെ അറിയിച്ചു. ഈ സമയത്തിനുള്ളിൽ ഉപയോക്താവിന് തന്റെ സ്വകാര്യത ഉറപ്പാക്കാനാവശ്യമായ കാര്യങ്ങൾ ചെയ്യാവുന്നതാണ്. 45 ദിവസം നിഷ്‌ക്രിയമായ വാട്‌സാപ്പ് അക്കൗണ്ടിലെ വിവരങ്ങൾ നീക്കുമെന്നും ട്രായ് വ്യക്തമാക്കി. ഇതിനുശേഷം വീണ്ടും 45 ദിവസം പിന്നിട്ട ശേഷമേ നമ്പർ മറ്റൊരാൾക്ക് അനുവദിക്കുകയുള്ളൂ.
പഴയ ഫോൺനമ്പറുമായി ബന്ധിപ്പിച്ച വാട്‌സാപ്പിലെ വിവരങ്ങൾ ഉപയോക്താക്കൾക്ക് നീക്കാം. ലോക്കൽ ഡിവൈസ് മെമ്മറിയിലോ ക്ലൗഡിലോ ഡ്രൈവിലോ സ്റ്റോർചെയ്ത വാട്‌സാപ്പ് ഡേറ്റയും മായ്ച്ചുകളയാമെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഉപേക്ഷിക്കപ്പെട്ടതിനെത്തുടർന്ന് നിഷ്‌ക്രിയമായ മൊബൈൽനമ്പറുകൾ ദുരുപയോഗം ചെയ്യുന്നത് തടയണമെന്നാവശ്യപ്പെട്ട് 2021-ൽ നൽകിയ ഹർജി തീർപ്പാക്കിക്കൊണ്ടാണ് സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയത്.
Leave a Reply