വാട്സ്ആപ്പ് ഡി പി ഹൈഡ് ചെയ്യാം

ഉപയോക്താക്കൾക്ക് അവരുടെ കോൺടാക്റ്റ് ലിസ്റ്റിലെ ചില പ്രത്യേക നമ്പറുകളില്‍ നിന്നും അവരുടെ പ്രൊഫൈൽ ഫോട്ടോ, ലാസ്റ്റ് സീൻ, എബൌട്ട് എന്നിവ ഹൈഡ് ചെയ്യാൻ ഉള്ള ഫീച്ചറുകള്‍ ഇപ്പോള്‍ വാട്സ് ആപ്പില്‍ ലഭ്യമാണ്. ബീറ്റാ വേർഷനിൽ ഈ പ്രൈവസി ക്രമീകരണം നേരത്തെ തന്നെ ലഭ്യമാക്കിയിരുന്നതാണ്.

ഇതുവരെ, ഉപയോക്താക്കൾക്ക് എവരിവൺ, മൈ കോൺടാക്റ്റ്സ്, നോബഡി എന്നീ മൂന്ന് പ്രൈവസി ഓപ്ഷനുകളാണ് ഉണ്ടായിരുന്നത്. ഇപ്പോള്‍ എന്നിവയ്ക്കും “മൈ കോൺടാക്‌റ്റ്സ് എക്സപറ്റ്” എന്ന അധിക ഓപ്ഷനും ലഭ്യമാണ്.

പ്രൊഫൈൽ ഫോട്ടോ എങ്ങനെ ഹൈഡ് ചെയ്യാം?

വാട്സ്ആപ്പ് ഡി പിയും ലാസ്റ്റ് സീനും എബൌട്ട് ഇൻഫോയും സെലക്റ്റഡ് ആയിട്ടുള്ള ആളുകളിൽ നിന്നും ഹൈഡ് ചെയ്യാൻ എന്തൊക്കെ ചെയ്യണമെന്ന് നോക്കാം.

ആദ്യം വാട്‌സ്ആപ്പ് തുറക്കുക. തുടർന്ന് സെറ്റിങ്സ് > അക്കൗണ്ട് > പ്രൈവസി > പ്രൊഫൈല്‍ ഫോട്ടോ മെനുവിലേക്ക് പോകുക. ഐഫോണിലും ആൻഡ്രോയിഡിലും ഈ നടപടിക്രമം പിന്തുടരാവുന്നതാണ്. ഇത് വഴി, നിങ്ങളുടെ കോൺടാക്റ്റുകളിൽ നിന്ന് ആരെയൊക്കെ ഒഴിവാക്കണമെന്ന് നിങ്ങൾക്ക് തിരഞ്ഞെടുക്കുവാനും നിങ്ങളുടെ ഡീറ്റെയിൽസ് കാണുന്നതിൽ നിന്ന് അവരെ തടയാനും സാധിക്കും.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*