50 മണിക്കൂര്‍ ബാറ്ററി ദൈര്‍ഘ്യമുള്ള ഗ്രാവിറ്റി ഇസഡ് ഇയര്‍ബഡ്

ഇമാജിന്‍ മാര്‍ക്കറ്റിംഗ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ഡിഫൈ ബ്രാന്‍ഡ് ഗ്രാവിറ്റി ഇസഡ് (Gravity Z) എന്ന പേരില്‍ 50 മണിക്കൂര്‍ ബാറ്ററി ദൈര്‍ഘ്യം ഉറപ്പുനല്‍കുന്ന ടിഡബ്ല്യൂഎസ് ബഡ്‌സ് അവതരിപ്പിച്ചു. ഏറ്റവും മികച്ചതും വ്യക്തതയുമുള്ള കോളിംഗ് അനുഭവത്തിനായി ഇഎന്‍സി ക്വാഡ് മൈക്കുകളാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇത് ചുറ്റുപാടുമുള്ള ബഹളം ഇല്ലാതാക്കി ഏറ്റവും നല്ല കോളിംഗ് നിലവാരം ഉറപ്പാക്കാന്‍ സഹായിക്കുന്നു. 13എംഎം ഡൈനാമിക് ഡ്രൈവറുകള്‍ ശബ്ദത്തിന്‍റെ ഗുണനിലവാരം കൂടുതല്‍ മെച്ചപ്പെടുത്തുന്നു. മികച്ച ബാസ്-ബൂസ്റ്റഡ് ശബ്ദ സവിശേഷതകള്‍ നല്‍കാനും ഇത് സഹായിക്കുന്നുണ്ട്. ഇന്ത്യയില്‍ 2699 രൂപയാണ് ഇതിന്‍റെ വില.

മികച്ച ഗെയിമിംഗ് അനുഭവത്തിനായി 50 മില്ലി സെക്കന്‍ഡ് ലോ ലേറ്റന്‍സി ടര്‍ബോ മോഡാണ് നല്‍കിയിരിക്കുന്നത്. ടര്‍ബോ മോഡ് ബ്ലൂടൂത്ത് ബന്ധിപ്പിക്കുമ്പോഴുള്ള കാലതാമസം ഗണ്യമായി കുറയ്ക്കുകയും, വേഗമേറിയ പ്രോ ഗെയിമിംഗ് അനുഭവത്തിനായി ഓഡിയോയും വീഡിയോയും സമന്വയിപ്പിക്കുകയും ചെയ്യുന്നു.

പാട്ടുകളുടെ ട്രാക്ക് മാറ്റാനും, ശബ്ദം ക്രമീകരിക്കാനും, കോളുകള്‍ക്ക് ഉത്തരം നല്‍കാനും നിരസിക്കാനും, വോയ്സ് അസിസ്റ്റന്‍റ് ആക്സസിനുമെല്ലാം പ്രത്യേകം സൗകര്യം ഡിഫൈ ഗ്രാവിറ്റി Z ബഡ്‌സിലുണ്ട്. ഇയര്‍ബഡുകളുടെ കെയ്സ് തുറന്ന് ഫോണിലേക്കോ മറ്റ് ഉപകരണങ്ങളിലേക്കോ വളരെ വേഗം കണക്ട് ചെയ്യാന്‍ ക്വിക്ക് പെയര്‍ കണക്റ്റ് എന്ന സംവിധാനവും ഒരുക്കിയിരിക്കുന്നു. ഇതിന്‍റെ ബ്ലൂടൂത്ത് വി 5.2 കണക്റ്റിവിറ്റി കൂടുതല്‍ ദൂരത്ത്, തടസങ്ങളില്ലാത്ത ശബ്ദം പ്രദാനം ചെയ്യുവാന്‍ കഴിവുള്ളതാണ്.

50 മണിക്കൂര്‍ നീണ്ട ബാറ്ററി ബാക്കപ്പ് ആണ് ഇതിന് കമ്പനി വാഗ്ദാനം ചെയ്തിരിക്കുന്നത്. വെറും 10 മിനിറ്റ് ചാര്‍ജ് ചെയ്താല്‍ 3 മണിക്കൂര്‍ വരെ ബാറ്ററി ബാക്ക് അപ്പ് ഗ്രാവിറ്റി Z ഉറപ്പ് നല്‍കുന്നു. അതിവേഗ ചാര്‍ജിംഗ് സാധ്യമാക്കുന്ന ഡിഫൈ ബ്രിസ്‌ക് ചാര്‍ജറിനൊപ്പമാണ് ഇയര്‍ബഡുകള്‍ വിപണിയില്‍ എത്തുന്നത്. വെള്ളം വിയര്‍പ്പ് തുടങ്ങി ഇലക്ട്രിക് ഉപകരണങ്ങളെ പ്രതികൂലമായി ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ നിന്ന് സംരംക്ഷണം നല്‍കാന്‍ ഐപിഎക്‌സ് 4 സംവിധാനവുമുണ്ട്.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*