ട്വിറ്ററില്‍  പുതിയ സർക്കിൾ ഫീച്ചര്‍ വരുന്നു

മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററിൽ ഇൻസ്റ്റാഗ്രാമിന്‍റെ കോസ്സ് ഫ്രണ്ട്സ് ഫീച്ചറിനോട് സാമ്യമുളള പുതിയ സർക്കിൾ ഫീച്ചറുകൾ അവതരിപ്പിക്കാനൊരുങ്ങി കമ്പനി. ട്വിറ്റർ സർക്കിളുകളിൽ നിങ്ങൾക്ക് സ്വന്തമായി ഗ്രൂപ്പുകൾ നിർമിക്കാനും ഗ്രൂപ്പിലുള്ളവര്‍ക്ക് മാത്രമായി സന്ദേശങ്ങള്‍ പങ്കുവയ്ക്കാവുന്നതുമാണ്.

 150 ട്വിറ്റർമാരെ വരെ ചേർക്കാൻ സാധിക്കുന്ന ഈ ഫീച്ചറിൽ നിങ്ങളെ ഫോളോവറിനെയും അല്ലാത്ത വ്യക്തിയെയും ചേർക്കാനുള്ള അവസരവും ഒരുക്കുന്നുണ്ട്. ഈ ഫീച്ചറിൽ നിങ്ങൾ ഒരു വ്യക്തിയെ ചേർക്കുകയോ  പീന്നിട്  പുറത്താക്കുകയോ ചെയ്താൽ അവ അപ്പോൾ തന്നെ നോട്ടിഫിക്കേഷൻ മെസ്സേജുകളായി അവരെ അറിയിക്കുന്നു.

അടുത്ത മാസത്തിൽ തന്നെ പ്രഖ്യാപിക്കാൻ തയ്യാറായി നിൽക്കുന്ന ഈ ഫീച്ചർ ആൻഡ്രോയ്ഡ്കളിലും ഐഓഎസ്സുകളിലും ഒരുപോലെ ലഭിക്കുന്നവയാണ്. ഈ ഫീച്ചർ ഉപയോഗിക്കാനായി ട്വിറ്റ് തുറന്നതിനു ശേഷംമുകളിൽ കാണുന്ന ‘എവരിവൺ’ എന്ന ഓപ്ഷൻ ടാപ്പ് ചെയ്ത ട്വിറ്റ് സർക്കിൾ ‘സെലക്ട്’ ചെയ്തു പോസ്റ്റ് ചെയ്യുക. നിങ്ങളുടെ ട്വിറ്റ് പോസ്റ്റ് ചെയ്യുമ്പോൾ തന്നെ ആ വ്യക്തികൾക്ക് അറിയിപ്പ് ലഭിക്കുകയും അവർക്ക് നിങ്ങളുടെ ട്വിറ്റ് ആക്സസ് ചെയ്യാനും സാധിക്കും. നിങ്ങളുടെ ട്വിറ്റുകൾ മറുപടി നൽകാൻ അവർക്ക് സാധിക്കില്ലെങ്കിലും അത് കാണുവാനും സ്ക്രീൻഷോട്ട് ആയി സൂക്ഷിക്കുവാനും സാധിക്കുന്നതാണ്.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*