
മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററിൽ ഇൻസ്റ്റാഗ്രാമിന്റെ കോസ്സ് ഫ്രണ്ട്സ് ഫീച്ചറിനോട് സാമ്യമുളള പുതിയ സർക്കിൾ ഫീച്ചറുകൾ അവതരിപ്പിക്കാനൊരുങ്ങി കമ്പനി. ട്വിറ്റർ സർക്കിളുകളിൽ നിങ്ങൾക്ക് സ്വന്തമായി ഗ്രൂപ്പുകൾ നിർമിക്കാനും ഗ്രൂപ്പിലുള്ളവര്‍ക്ക് മാത്രമായി സന്ദേശങ്ങള്‍ പങ്കുവയ്ക്കാവുന്നതുമാണ്.
150 ട്വിറ്റർമാരെ വരെ ചേർക്കാൻ സാധിക്കുന്ന ഈ ഫീച്ചറിൽ നിങ്ങളെ ഫോളോവറിനെയും അല്ലാത്ത വ്യക്തിയെയും ചേർക്കാനുള്ള അവസരവും ഒരുക്കുന്നുണ്ട്. ഈ ഫീച്ചറിൽ നിങ്ങൾ ഒരു വ്യക്തിയെ ചേർക്കുകയോ പീന്നിട് പുറത്താക്കുകയോ ചെയ്താൽ അവ അപ്പോൾ തന്നെ നോട്ടിഫിക്കേഷൻ മെസ്സേജുകളായി അവരെ അറിയിക്കുന്നു.
അടുത്ത മാസത്തിൽ തന്നെ പ്രഖ്യാപിക്കാൻ തയ്യാറായി നിൽക്കുന്ന ഈ ഫീച്ചർ ആൻഡ്രോയ്ഡ്കളിലും ഐഓഎസ്സുകളിലും ഒരുപോലെ ലഭിക്കുന്നവയാണ്. ഈ ഫീച്ചർ ഉപയോഗിക്കാനായി ട്വിറ്റ് തുറന്നതിനു ശേഷംമുകളിൽ കാണുന്ന ‘എവരിവൺ’ എന്ന ഓപ്ഷൻ ടാപ്പ് ചെയ്ത ട്വിറ്റ് സർക്കിൾ ‘സെലക്ട്’ ചെയ്തു പോസ്റ്റ് ചെയ്യുക. നിങ്ങളുടെ ട്വിറ്റ് പോസ്റ്റ് ചെയ്യുമ്പോൾ തന്നെ ആ വ്യക്തികൾക്ക് അറിയിപ്പ് ലഭിക്കുകയും അവർക്ക് നിങ്ങളുടെ ട്വിറ്റ് ആക്സസ് ചെയ്യാനും സാധിക്കും. നിങ്ങളുടെ ട്വിറ്റുകൾ മറുപടി നൽകാൻ അവർക്ക് സാധിക്കില്ലെങ്കിലും അത് കാണുവാനും സ്ക്രീൻഷോട്ട് ആയി സൂക്ഷിക്കുവാനും സാധിക്കുന്നതാണ്.
Leave a Reply