ഇന്ന് ലോക പാസ്‌വേഡ് ദിനം. മൂന്ന് വലിയ ടെക് കമ്പനികൾ പാസ്‌വേഡുകൾ പൂർണ്ണമായും ഉപേക്ഷിക്കാൻ തീരുമാനിച്ചു. നിങ്ങളുടെ മൊബൈലിലും ഡെസ്‌ക്‌ടോപ്പിലും ബ്രൗസർ ഉപകരണങ്ങളിലും ഇനി പാസ്‌വേഡുകൾ നൽകേണ്ടതില്ലാത്ത പാസ്‌വേഡ് ഇല്ലാത്ത പുതിയ ഒരു രീതി കൊണ്ടു വരുകയാണ് ഗൂഗിള്‍, ആപ്പിള്‍, മൈക്രോസോഫ്റ്റ് എന്നിവ. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ആന്‍ഡ്രോയിഡ്, ഐഓഎസ്, വിന്‍ഡോസ്, ക്രോംഓഎസ്, ക്രോം ബ്രൗസര്‍, എഡ്ജ്, സഫാരി, മാക്ഓഎസ് എന്നിങ്ങനെയുള്ള എല്ലാ പ്രധാന ഉപകരണ പ്ലാറ്റ്‌ഫോമുകളിലേക്കും പാസ്‌വേഡ് രഹിതമാക്കാൻ ഒരുങ്ങുകയാണ് മൂന്ന് കമ്പനികളും.
ടെക്നോളജിയുടെ കാര്യത്തിൽ മുന്നിൽ നിൽക്കുന്ന മൂന്ന് പ്രധാന കമ്പനികൾ ചേർന്ന് നിർമിക്കുന്ന പാസ്സ്‌വേർഡ് രഹിതമായ സോഷ്യൽ മീഡിയ എന്ന ആശയം പ്രധാനമായും ഉപഭോക്താക്കളുടെ സുരക്ഷക്ക് വേണ്ടി തന്നെ ഉള്ളതാണ്. ഈ പുതിയ രീതി ഉപയോഗിച്ച് നിങ്ങളുടെ ഫോൺ അൺലോക്ക് ചെയ്യുന്നത് പോലെ നിങ്ങളുടെ ഓൺലൈൻ അക്കൗണ്ടിലേക്ക് സൈൻ ഇൻ ചെയ്യുന്നത് എളുപ്പമായിരിക്കും. ഉദാഹരണത്തിന്, നിങ്ങളുടെ ഫോൺ അൺലോക്ക് ചെയ്യുന്നതിന് നിങ്ങൾ ഒരു പാസ്‌വേഡ്, ഒരു പിൻ അല്ലെങ്കിൽ ഒരു പാറ്റേൺ എന്നിവ ഉപയോഗിച്ചായിരിക്കും, ഓരോ തവണ ഫോൺ അൺലോക്ക് ചെയ്യുമ്പോഴും അത് ഉപയോഗിക്കുന്നു അതുപോലെ തന്നെ ആയിരിക്കും ഇനി മുതൽ നിങ്ങളുടെ ഓൺലൈൻ അക്കൗണ്ടുകളും. പുതിയ രീതി അനുസരിച്ചു പ്രത്യേകം സജ്ജീകരിച്ച് നിങ്ങളുടെ ഉപകരണം അൺലോക്ക് ചെയ്യേണ്ടി വരുമ്പോഴെല്ലാം FIDO (ഫാസ്റ്റ് ഐഡി ഓൺലൈൻ) ക്രെഡൻഷ്യൽ എന്ന് വിളിക്കപ്പെടുന്ന ഒരു അദ്വിതീയ ക്രിപ്‌റ്റോഗ്രാഫിക് ടോക്കൺ, നിങ്ങളുടെ മൊബൈലിനും വെബ്‌സൈറ്റിനും ഇടയിൽ പ്രവർത്തിച്ച് നിങ്ങളുടെ സൈൻ-ഇൻ എളുപ്പത്തിൽ നടത്തുന്നു.
പാസ്സ്‌വേർഡ് മറന്നു പോകുന്നവർക്ക് ഇതൊരു നല്ല മാർഗം ആണ് കാരണം ഓരോ ആപ്പുകൾക്കും വെബ്സൈറ്റ് ലോഗിൻ ചെയ്യലിനും ഒക്കെ പാസ്സ്‌വേർഡ് ഓർത്തു വയ്ക്കുക ബുദ്ധിമുട്ട് തന്നെയാണ്. അതുപോലെ ഒന്നിലധികം അക്കൗണ്ടുകൾക്കായി ഒരേ പാസ്‌വേഡ് ഉപയോഗിക്കുന്നുണ്ടാകാം – അവയിലൊന്ന് അപഹരിക്കപ്പെട്ടാൽ ആ അക്കൗണ്ടുകളെല്ലാം ഹാക്കർമാർക്ക് എളുപ്പത്തിൽ ലഭിക്കും, പാസ്‌വേഡുകൾ ഇല്ലെങ്കിൽ ആ ശീലവും ഇല്ലാതാകും.
ആപ്പിൾ, ഗൂഗിൾ, മൈക്രോസോഫ്റ്റ് എന്നിവയുടെ എല്ലാ ഉപയോക്താക്കൾക്കും പാസ്‌വേഡ് ഇല്ലാതെ ഉപയോഗിക്കാൻ അടുത്ത വർഷം മുതൽ സാധ്യമാകും. ഏത് അക്കൗണ്ടിലേക്കും സൈൻ ഇൻ ചെയ്യാൻ അവർക്ക് ഗൂഗിള്‍ ഒതന്‍റിക്കേറ്റര്‍, മൈക്രോസോഫ്റ്റ് ഒതന്‍റിക്കേറ്റര്‍ പോലുള്ള ആപ്പുകൾ ഉപയോഗിക്കാനാകും, അത് ജിമെയില്‍ അല്ലെങ്കിൽ ഔട്ട് ലിക്ക് ആണെങ്കിലും. ഫോൺ നഷ്‌ടപ്പെട്ടാൽ ക്ലൗഡ് ബാക്കപ്പ് വഴി പാസ്‌കീകൾ പുതിയ ഉപകരണത്തിലേക്ക് സമന്വയിപ്പിക്കാമെന്ന് ഗൂഗിൾ പറയുന്നു.
Leave a Reply