ആപ്പിൾ ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് പേയ്‌മെന്‍റുകൾ നിർത്തുന്നു

ആപ്പ് സ്റ്റോറിൽ സബ്‌സ്‌ക്രിപ്‌ഷനുകൾക്കും ആപ്പ് പേയ്‌മെന്‍റുകൾക്കുമുള്ള കാർഡ് പേയ്‌മെന്‍റുകൾ സ്വീകരിക്കുന്നത് ആപ്പിൾ നിർത്തി.  ആപ്പ് സ്റ്റോറിലെ സേവനങ്ങൾക്കോ വാങ്ങലുകൾക്കോ വേണ്ടി പണമടയ്ക്കുന്നതിന് ഇന്ത്യയിലെ ഉപയോക്താക്കൾക്ക് ഇനി ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കാൻ കഴിയില്ല. കഴിഞ്ഞ വർഷം പ്രഖ്യാപിച്ച ഓട്ടോ-ഡെബിറ്റ് പേയ്‌മെന്‍റുകൾക്കായുള്ള പുതിയ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) മാർഗ്ഗനിർദ്ദേശം നടപ്പിലാക്കുന്നതാണ് ഇതിന് കാരണം.

ഇനി മുതൽ ഇന്ത്യൻ ആപ്പിൾ ഉപഭോക്താക്കൾക്ക് നെറ്റ് ബാങ്കിംഗ് വഴിയോ യുപിഐ അല്ലെങ്കിൽ ആപ്പിൾ ഐഡി ബാലൻസ് വഴിയോ പണമടച്ച്  വാങ്ങലുകൾ നടത്താനും സേവനങ്ങൾ സബ്‌സ്‌ക്രൈബ് ചെയ്യാനും മാത്രമേ കഴിയു. നേരത്തെ ആപ്പിൾ ഐഡി അക്കൗണ്ടിലേക്ക്  കാർഡ് വിശദാംശങ്ങൾ ചേർത്തിട്ടുണ്ടെങ്കിലും പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ കാരണം ഇത് ഒരു ഓട്ടോ-ഡെബിറ്റ് പേയ്‌മെന്‍റുമായി മുന്നോട്ട് പോകില്ല. ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ്‌ കാർഡ് പേയ്‌മെന്‍റ് നടത്തിയാൽ നിങ്ങളുടെ പേയ്‌മെന്‍റ് രീതി തെറ്റാണെന്ന് മുന്നറിയിപ്പ് ലഭിക്കും. ഒരു ഇടപാട് പൂർത്തിയാക്കാൻ ബുദ്ധിമുട്ടുന്ന സാഹചര്യത്തിൽ ഉപഭോക്താക്കൾക്ക് അവരുടെ പേയ്‌മെന്‍റ് വിവരങ്ങൾ പരിഹരിക്കാൻ സമയം അനുവദിക്കുന്നതിന് ഡെവലപ്പർമാർക്ക് ബില്ലിംഗ് ഗ്രേസ് പിരീഡ് അനുവദിക്കാനും ഈ പുതിയ മാർഗത്തിൽ കഴിയും.

സബ്‌സ്‌ക്രിപ്‌ഷൻ പോലെയുള്ള ആവർത്തിച്ചുള്ള ഇടപാടുകൾക്കായി ബാങ്കുകൾക്ക് “അഡീഷണൽ ഫാക്‌ടേഴ്‌സ് ഓഫ് ഓതന്‍റിക്കേഷൻ (AFA)” വഴി ഉപഭോക്താക്കളിൽ നിന്ന് ഇപ്പോൾ ഒരു അനുമതി ആവശ്യപ്പെടുന്നുണ്ട്.  ഉപഭോക്താവ് AFA വഴി വരുന്ന ആ സന്ദേശം അംഗീകരിച്ചില്ലെങ്കിൽ ഇടപാട് പിന്നീട് നിരസിക്കപ്പെടും. ഉപഭോക്തക്കളുടെ കാർഡുകൾക്കായി ആപ്പിൾ ഒരു ഇ-മാൻഡേറ്റ് സജ്ജീകരിക്കണമെന്നും പുതിയ നിയമങ്ങൾ വ്യക്തമാക്കുന്നു.  ആവർത്തിച്ചുള്ള പേയ്‌മെന്‍റുകൾ നൽകുമ്പോൾ ഇന്ത്യയിലെ ആപ്പിൾ ഉപഭോക്താക്കൾ ടു-ഫാക്ടർ ഓതന്‍റിക്കേഷൻ ഉപയോഗിക്കുകയും ഒരു പുതിയ ഇ-മാൻഡേറ്റ് സജ്ജീകരിക്കുകയും വേണം.  5,000 രൂപയ്ക്ക് മുകളിലുള്ള ഓരോ പർച്ചേസിനും ഉപഭോക്താക്കൾ സമ്മതം നൽകേണ്ടതുണ്ട്.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*