44MP സെല്‍ഫി ക്യാമറയുമായി വിവോ V23E 5ജി വിപണിയില്‍

വിവോയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണായ വി23ഇ 5ജി ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നു. കഴിഞ്ഞ മാസം പുറത്തിറങ്ങിയ വി23, വി23 പ്രൊ എന്നിവയുടെ പിന്‍ഗാമിയായാണ് പുതിയ ഫോണെത്തുന്നത്.

V23E 5ജി സവിശേഷതകള്‍

എട്ട് ജിബി റാം, 128 ജിബി സ്റ്റോറേജ്, ഒപ്പം 2ജി എക്സ്റ്റന്‍ഡഡ് റാം സവിശേഷതകളോട് കൂടിയാണ് ഹാന്‍ഡ്സെറ്റ് പുറത്തിറക്കിയിരിക്കുന്നത്. 6 എന്‍എം മീഡിയടെക് ഡൈമെന്‍സിറ്റി 810 ചിപ്സെറ്റിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 172 ഗ്രാമാണ് ഫോണിന്‍റെ ഭാരം. ആൻഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള വിവോയുടെ ഫൺടച്ച് ഒഎസ് 12 ആണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്.

50 മെഗാ പിക്സലാണ് പ്രൈമറി ക്യാമറ, എട്ട് എംപി വൈഡ് ആങ്കിള്‍ സെന്‍സറും, രണ്ട് എംപി മാക്രോ ക്യാമറയുമാണ് റിയര്‍പാനലില്‍ നല്‍കിയിരിക്കുന്നത്. 44 എംപിയാണ് സെല്‍ഫി ക്യാമറ.

6.44 ഇഞ്ച് അമോഎല്‍ഇഡി ഡിസ്പ്ലേയാണ് ഫോണില്‍ വരുന്നത്. 2400×1080 ആണ് സ്ക്രീന്‍ റെസലൂഷന്‍. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്‍റ് സ്കാനര്‍ ഫോൺ അൺലോക്ക് ചെയ്യാം. 4050 എംഎച്ച് ബാറ്ററി 44W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ളതാണ്. കേവലം 30 മിനുറ്റിനുള്ളില്‍ ഫോണ്‍ ഫുള്‍ ചാര്‍ജ് ആകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

സണ്‍ഷൈന്‍ ഗോള്‍ഡ്, മിഡ്നൈറ്റ് ബ്ലൂ എന്നിങ്ങനെ രണ്ട് നിറങ്ങളില്‍ ലഭ്യമായിട്ടുള്ള ഫോണിന് 25,990 രൂപയാണ് അടിസ്ഥാന വില.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*