സെക്കന്‍ഡ് ഹാന്‍ഡ് സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ വന്‍ കുതിച്ചുചാട്ടം

പുതുപുത്തൻ മോഡലുകളുമായി സ്മാർട്ട്ഫോൺ വിപണി കുതിച്ചുകയറുമ്പോൾ രാജ്യത്തെ സെക്കൻഡ് ഹാൻഡ് സ്മാർട്ട്ഫോൺ വിൽപനയും ഉയരുന്നതായി റിപ്പോർട്ട്. 2021ൽ ഇന്ത്യയിൽ രണ്ടരക്കോടി സെക്കൻഡ് ഹാൻഡ് സ്മാർട്ട്ഫോണുകളെങ്കിലും വിറ്റുപോയിട്ടുണ്ടെന്നാണ് ഇന്ത്യ സെല്ലുലാർ ആൻഡ് ഇലക്ട്രോണിക്സ് അസോസിയേഷൻ (ഐസിഇഎ) ഐഡിസി എന്ന മാർക്കറ്റ് റിസേർച് സ്ഥാപനവുമായി ചേർന്നു നടത്തിയ സർവേയിൽ കണ്ടെത്തിയത്. 

സെക്കന്‍ഡ് ഹാന്‍ഡ് സ്മാര്‍ട്ട്ഫോണ്‍  വാങ്ങുന്നത് പഴയത് ഉപയോഗശൂന്യമായതുകൊണ്ടല്ല, പുതിയ സംവിധാനങ്ങളുള്ള സ്മാർട്ട്ഫോണുകൾ വിപണിയിൽ വരുമ്പോൾ അപ്ഡേറ്റ് ചെയ്യാനാണ് ആളുകൾ ഫോൺ മാറുന്നതെന്നാണ് സർവേയിൽനിന്നു മനസ്സിലാകുന്നത്. സെക്കൻഡ് ഹാൻഡ് വിപണിയിൽ വിൽപന നടത്തുന്ന 95% ഫോണുകൾക്കും ഒരു കേടുപാടും ഇല്ല. കൂടുതല്‍ മെയിന്‍റനന്‍സ് വര്‍ക്കുകള്‍ ഒന്നും ചെയ്യാതെ നേരിട്ടു വിൽപന നടത്തുന്നവയാണ് ഇവ.

2019ലെ വിൽപനയെക്കാൾ 14 ശതമാനം വർധനയാണ് 2021ൽ സെക്കൻഡ് ഹാൻഡ് സ്മാർട്ട്ഫോൺ വിൽപനയിൽ ഉണ്ടായിരിക്കുന്നത്. 2025ൽ ഇതു വളർന്ന് 5.1 കോടി ഫോണുകളുടെ വിൽപനയിലേക്കെത്തുമെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. കൂടുതൽ സൗകര്യങ്ങളുള്ള ഫോണുകൾ കുറഞ്ഞ തുകയിൽ ലഭിക്കാനും ഇ-വെയ്സ്റ്റ് കുറയ്ക്കാനും സെക്കൻഡ് ഹാൻഡ് സ്മാർട്ട്ഫോൺ വിപണിയുടെ വളർച്ച സഹായകരമാണെന്നാണ് സർവേയിലെ കണ്ടെത്തൽ.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*