സിനിമയ്ക്ക് പുതിയ ദൃശ്യവിസ്മയമൊരുക്കാന്‍ റെഡ് വി റാപ്റ്റർ കേരളത്തിലും

സിനിമയ്ക്ക് പുതിയ ദൃശ്യവിസ്മയം ഒരുക്കാൻ റെഡ് ഡിജിറ്റൽ സിനിമയുടെ ഏറ്റവും പുതിയ ക്യാമറയായ വി റാപ്റ്ററിന്‍റെ വൈറ്റ് കളർ സ്റ്റോംട്രൂപ്പർ സ്പെഷ്യൽ എഡിഷന്‍ കേരളത്തില്‍ പുറത്തിറക്കിയിരിക്കുന്നു. നിരവധി അത്യാധുനിക ഫീച്ചറുകളുമായി അവതരിപ്പിക്കപ്പെട്ടിരിക്കുന്ന വി റാപ്റ്റർ 8K ഒരു അൾട്രാ സ്ലോ മോഷൻ ക്യാമറയാണ്.

ഏറ്റവും വേഗതയേറിയ സ്കാൻ ടൈം ഉള്ള സിനിമാ ക്യാമറയെന്ന് ഖ്യാതി കേട്ട റാപ്റ്ററിന് 600 ഫ്രെയിംസ് സ്ലോ മോഷൻ R3D റോ ഫോർമാറ്റിൽ ഈ പുതിയ ക്യാമറയില്‍ ചിത്രീകരിക്കാൻ സാധിക്കും. മറ്റ് സ്ലോ മോഷൻ ക്യാമറകൾ 68.1 ബില്യൺ കളർ ഷെയ്ഡുകൾ പകർത്തുമ്പോൾ റാപ്റ്ററിന് 281 ട്രില്യൺ ഷെയ്ഡുകൾ പകർത്താൻ സാധിക്കുന്നു. 8K റെസല്യൂഷനിലുളള വിഷൻ സെൻസറാണ് ക്യാമറക്കുള്ളത്. ഇത് ഫുൾ ഫ്രെയിം സെൻസറിലും വലിപ്പമേറിയതാണ്. 17+ ഉയർന്ന ഡൈനാമിക് റേഞ്ചും പരിഷ്കരിച്ച കളർ സയൻസ്, തെർമൽ മെക്കാനിസം എന്നിവയും റാപ്റ്ററിനുണ്ട്. കൂടാതെ, 5Ghz, സ്ട്രയിറ്റ് മൊബൈൽ ട്രാൻസ്മിഷൻ ടെക്നോളജിയും ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് അടിസ്ഥാനമാക്കിയുള്ള ഓട്ടോ ഫോക്കസും ഈ ക്യാമറയിലുള്‍പ്പെടുത്തിയിട്ടുണ്ട്.

തെന്നിന്ത്യയിൽ ആദ്യ 8K ക്യാമറയായ വെപൺ,ഏഷ്യയിലെ ആദ്യ കോമോഡോ 6K എന്നിവ കേരളത്തില്‍ അവതരിപ്പിച്ചതും ഡെയർ പിക്ചേഴ്സ് ആണ്. നിലവിൽ ഹൈദരാബാദിൽ നിന്നും മുംബൈയിൽ നിന്നും പ്രത്യേക ക്യാമറകൾ വരുത്തിയിരുന്നു നായകന്‍റെ ഇൻട്രോ സീനുകൾ, പരസ്യ ചിത്രങ്ങൾ, മലയാള സിനിമയിലെ ആക്ഷൻ രംഗങ്ങൾ എന്നിവ ചിത്രീകരിച്ചിരുന്നത്. ഭാരമേറിയ, വയറുകൾ നിറഞ്ഞ, റെസൊല്യൂഷനും കളർ ഡെപ്തും ഡൈനാമിക് റേഞ്ചും കുറഞ്ഞ 4K ക്യാമറകൾക്ക് പരിഹാരമാണ് പുതിയ ക്യാമറയെന്ന് ഒപ്റ്റിക്കൽ ഇമേജിങ് അഡ്വൈസർ കൂടിയായ ധീരജ് പറയുന്നു.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*