ജനപ്രിയമായ സോഷ്യൽ നെറ്റ്‌വർക്കിംഗ് സേവനങ്ങളിലൊന്നായ ഇൻസ്റ്റഗ്രാമിൽ, അക്കൗണ്ട് ഡിലീറ്റ് ചെയ്യാനും താൽക്കാലികമായി പ്രവർത്തനരഹിതമാക്കാനുമുള്ള ഓപ്ഷൻ ഉപയോക്താക്കള്‍ക്ക് ലഭിക്കും. എന്നാല്‍ ഇൻസ്റ്റഗ്രാം മൊബൈൽ ആപ്ലിക്കേഷനിൽ അക്കൗണ്ട് ഡിലീറ്റ് ചെയ്യാനുള്ള സൗകര്യമില്ല. അക്കൗണ്ട് ഡിലീറ്റ് ചെയ്യണമെങ്കിൽ ആദ്യം ബ്രൗസർ വഴി ഇൻസ്റ്റഗ്രാം ലോഗിൻ ചെയ്യണം. ഇൻസ്റ്റഗ്രാം അക്കൗണ്ട് ഡിലീറ്റ് ചെയ്യേണ്ടി വന്നാൽ അതെങ്ങനെ ചെയ്യാമെന്ന് നമ്മുക്ക് നോക്കാം
രണ്ട് രീതിയിൽ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഡിലീറ്റ് ചെയ്യാനുള്ള സൗകര്യമുണ്ട്. താൽകാലികമായും സ്ഥിരമായും അക്കൗണ്ട് ഡിലീറ്റ് ചെയ്യാം. താൽകാലികമായി ഡിലീറ്റ് ചെയ്യുമ്പോൾ നമ്മള്‍ വീണ്ടും ലോഗിൻ ചെയ്യുന്നത് വരെ ആ അക്കൗണ്ട് ആർക്കും കാണാൻ സാധിക്കില്ല. എന്നാൽ സ്ഥിരമായി ഡിലീറ്റ് ചെയ്യുമ്പോൾ പിന്നീട് ലോഗിൻ ചെയ്യാൻ പറ്റാത്ത വിധം അക്കൗണ്ട് നീക്കം ചെയ്യപ്പെടും.
താൽകാലികമായി അക്കൗണ്ട് നീക്കം ചെയ്യുന്നത് എങ്ങനെ?
അതിനായി ആദ്യം instagram.com സന്ദർശിച്ച് യൂസർ നെയിമും പാസ് വേഡും നൽകി ലോഗിൻ ചെയ്യുക.
വലതു ഭാഗത്ത് മുകളിലുള്ള പ്രൊഫൈൽ ചിത്രത്തിൽ ക്ലിക്ക് ചെയ്ത് Profile തിരഞ്ഞെടുക്കുക.
ശേഷം Edit profile ക്ലിക്ക് ചെയ്യുക
താഴേക്ക് സ്ക്രോൾ ചെയ്താൽ Temporily disable my account എന്നത് തിരഞ്ഞെടുക്കുക.
ഡിലീറ്റ് ചെയ്യാനുള്ള കാരണവും പാസ് വേഡും നൽകിയതിന് ശേഷം Temporily Disable Account ക്ലിക്ക് ചെയ്യുക.
ഇനി അക്കൗണ്ട് പൂർണമായും ഡിലീറ്റ് ചെയ്യണമെന്നാണെങ്കില്‍ https://www.instagram.com/accounts/remove/request/permanent/എന്ന ലിങ്ക് സന്ദർശിക്കുക. ശേഷം, യൂസർ നെയിമും പാസ് വേഡും നൽകി ലോഗിൻ ചെയ്യുക. ഇവിടെയും അക്കൗണ്ട് ഡിലീറ്റ് ചെയ്യാനുള്ള കാരണം നൽകി പാസ് വേഡ് ടൈപ്പ് ചെയ്ത് താഴെ കാണുന്ന ഡിലീറ്റ് ബട്ടണില്‍ ക്ലിക്ക് ചെയ്യാം. ഇതോടെ അക്കൗണ്ട് ഡിലീറ്റ് ചെയ്യപ്പെടും.
Leave a Reply