ഏറ്റവും കൂടുതല്‍ പ്രചാരത്തിലുള്ള ഇമെയിൽ സൈറ്റായ ജിമെയിലിൽ പുതിയൊരു ഡിസൈൻ കൊണ്ടുവരുന്നതായി ഗൂഗിൾ. ഇത് ഗൂഗിൾ ചാറ്റ്, മീറ്റ്, സ്‌പേസസ് എന്നിവയിലേക്ക് ജിമെയിലിനെ കൂടുതൽ അടുപ്പിക്കും. 2022 പകുതിയോടെ എല്ലാ ഉപയോക്താക്കൾക്കും പുതിയ ഡിസൈന്‍റെ ഭാഗമായുള്ള ‘ഇന്‍റഗ്രേറ്റഡ് വ്യൂ’ ലഭ്യമാകും.
ഗൂഗിൾ വർക്ക്‌സ്‌പെയ്‌സ് ഉപയോക്താക്കൾക്ക് ഫെബ്രുവരി 8 മുതൽ പുതിയ ‘ഇന്‍റഗ്രേറ്റഡ് വ്യൂ’ ഡിസൈൻ പരീക്ഷിക്കാമെന്ന് വർക്ക്സ്പേസ് ബ്ലോഗ് നിർദ്ദേശിക്കുന്നു. ജിമെയിലിൽ ചാറ്റ്, മീറ്റ്, സ്പെസ്സ് എന്നിവയ്ക്കായുള്ള ഒറ്റ സംയുക്ത ലേഔട്ടിന് പകരം മെയിൽ, ചാറ്റ്, സ്പെസ്സ്, മീറ്റ് എന്നിവയിലേക്ക് മാറാനുള്ള നാല് ബട്ടണുകൾ പുതിയ ഡിസൈനില്‍ ഉണ്ടാകും.
ഉപയോക്താക്കൾക്ക് ഒരേസമയം നാല് ബട്ടണുകളിൽ ഒന്ന് മാത്രമേ വലുതായി കാണാനാകൂ, നോട്ടിഫിക്കേഷൻ ബബിളുകളുടെ സഹായത്തോടെ അവ അപ്ഡേറ്റ് ആയി നിൽക്കുമെന്നും ഗൂഗിൾ പറയുന്നു.
ഗൂഗിൾ പറയുന്നതനുസരിച്ച്, പുതിയ ലേഔട്ടിലേക്ക് അപ്‌ഡേറ്റ് ചെയ്യുന്ന ഉപയോക്താക്കൾക്ക് നിലവില്‍ ലഭ്യമായ മെയിലുകളുടെയും ലേബൽ ഓപ്ഷനുകളുടെയും അതേ ലിസ്റ്റ് കാണാൻ കഴിയും. ഗൂഗിൾ മീറ്റ് ലിങ്ക് ഇല്ലാതെ തന്നെ ഉപയോക്താക്കൾക്ക് മറ്റ് ജിമെയിൽ ഉപയോക്താക്കളുമായി കോളുകൾ വിളിക്കാൻ കഴിയുന്നതാണ് ഉൾപ്പെടുത്തിയിരിക്കുന്ന ഫീച്ചറുകളിൽ ഒന്ന്.
Leave a Reply