“ടേസ്റ്റ് ദി ടിവി”: ടിവിയിലെ ഭക്ഷണം രുചിച്ച് നോക്കാം

ലോകത്തിന്‍റെ പല ഭാഗത്തെ ഭക്ഷണങ്ങൾ ടെലിവിഷനില്‍ കാണുമ്പോൾ ഇതൊന്ന് രുചിച്ച് നോക്കാൻ പറ്റിയെങ്കിൽ എന്ന് തോന്നിയിട്ടുണ്ടോ. എന്നാല്‍ ആതോന്നല്‍ യാഥാര്‍ത്ഥ്യമായി കൊണ്ടിരിക്കുകയാണ്. ടിവിയിൽ കാണുന്ന വിഭവങ്ങൾ സ്‌ക്രീനിൽ നിന്നും രുചിച്ചറിയാൻ കഴിയുന്ന സാങ്കേതിക വിദ്യ അവതരിപ്പിക്കപ്പെട്ടു കഴിഞ്ഞു. ജപ്പാനിലെ മീജി സര്‍വ്വകലാശാലയിലെ പ്രഫസറായ ഹോമി മിയാഷിത അവതരിപ്പിച്ച ‘ടേസ്റ്റ് ദി ടിവി’ (TTTV) ദൃശ്യങ്ങള്‍ കാണിക്കുന്നതോടൊപ്പം. സ്‌ക്രീനിൽ കാണുന്ന വിഭവങ്ങളുടെ രുചി കൂടി പകരുന്ന പുത്തൻ അനുഭവം നല്‍കുന്നതാണ്.

ടിവിയിൽ കാണുന്ന ആഹാരം എങ്ങനെ രുചിക്കും?

മധുരം, പുളി, കയ്പ്പ്, ഉപ്പ്, യുമാമി എന്നിങ്ങനെ അഞ്ച് അടിസ്ഥാന രുചികള്‍ തിരിച്ചറിയുന്ന വ്യത്യസ്ത രുചിമുകുളങ്ങളാണ് നമ്മുടെ നാവിലുള്ളത്. മിയാഷിതയുടെ ടിവിയിലുമുണ്ട് അഞ്ച് വ്യത്യസ്ത ജെല്ലുകൾ. ഈ ജെല്ലുകളിലുള്ള ഇലക്ട്രോലൈറ്റ് ലായനികളുടെ സഹായത്തോടെ സ്ക്രീനിലേക്ക് നാം ആവശ്യപ്പെടുന്ന ഭക്ഷണത്തിന്‍റെ രുചി സ്പ്രേ ചെയ്യും. ടിവി സ്‌ക്രീനിന്‍റെ പരന്ന പ്രതലത്തിന് മുകളിലുള്ള ഹൈജീനിക് ഫിലിമിലാണ് രുചി സ്പ്രേ ചെയ്യപ്പെടുക. നേരത്തെ ഒരു ദണ്ഡിന്‍റെ രൂപത്തിലായിരുന്നു ടേസ്റ്റ് ഡിസ്പ്ലേ ഡിസൈന്‍ ചെയ്തത്. പിന്നീടാണ് അദ്ദേഹം രുചിക്കാവുന്ന സ്‌ക്രീനിന് രൂപം നല്‍കിയത്.

ടേസ്റ്റി ടിവി മാധ്യമ പ്രവർത്തകർക്ക് മുന്നിൽ അവതരിപ്പിക്കവേ മിജീ സർവ്വകലാശാലയിലെ വിദ്യാർത്ഥി ചോക്ലേറ്റ് ടിവി സ്‌ക്രീനിൽ നിന്നും നുണയുന്ന ചിത്രം കഴിഞ്ഞയിടെ പുറത്തുവന്നിരുന്നു. സ്‌ക്രീനിന് മുകളിലായുള്ള പ്ലാസ്റ്റിക് ഷീറ്റിലേക്ക് കുറച്ച് വെള്ളം സ്പ്രേ ചെയ്യപ്പെടുന്നതും അവരത് രുചിച്ച് നോക്കുന്നതുമാണ് ചിത്രത്തിലുള്ളത്. താൻ അറിഞ്ഞ രുചി മില്‍ക്ക് ചോക്ലേറ്റിന്‍റെതോ അല്ലെങ്കില്‍ ചോക്ലേറ്റ് സോസിന്‍റെതോ പോലെ ആയിരുന്നെന്ന് വിദ്യാർത്ഥി പ്രതികരിച്ചു. കഴിഞ്ഞ ഒരു വർഷത്തെ ശ്രമത്തിനൊടുവിലാണ് മിയാഷിതയുടെ ഈ നേട്ടം. നാം ആഗ്രഹിക്കുന്ന എന്തും സ്‌ക്രീനിൽ നിന്ന് രുചിക്കാൻ കഴിയുന്നതാണ് ടേസ്റ്റി ടിവി. വാണിജ്യാടിസ്ഥാനത്തില്‍ ഇത്തരമൊരു ടിവി നിര്‍മ്മിക്കാന്‍ ഏതാണ്ട് 65,200 രൂപ ചിലവ് വരുമെന്നാണ് മിയാഷിതയുടെ കണക്കുകൂട്ടല്‍.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*