മോട്ടോ ജി71 ജനുവരി 10ന് ഇന്ത്യയില്‍ പുറത്തിറങ്ങും

അന്താരാഷ്ട്ര വിപണിയില്‍ അവതരിപ്പിച്ച  മോട്ടോ ജി71 ഒടുവില്‍ ഇന്ത്യയിലേക്ക് വരുന്നു. മോട്ടറോള മോട്ടോ G71 5G ജനിവവരി 5 ന് ഇന്ത്യയില്‍ പുറത്തിറക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. സ്നാപ്ഡ്രാഗണ്‍ 695 5G ചിപ്സെറ്റ്, ‘അമോലെഡ് ഡിസ്പ്ലേ സവിശേഷതകളോട് കൂടിയ ഈ സ്മാര്‍ട്ട്ഫോണ്‍. ഫ്ളിപ്പ്കാര്‍ട്ടില്‍ നിന്ന് ഓണ്‍ലൈനില്‍ വാങ്ങാന്‍ ലഭ്യമാകും. ബജറ്റ് സെഗ്മെന്റിലാണ് ഈ സ്മാര്‍ട്ട്ഫോണ്‍ വരുന്നത്. വില ഏകദേശം 25,000 രൂപയില്‍ താഴെയായിരിക്കും.

ജി71 5ജി സവിശേഷതകള്‍

6.4 ഇഞ്ച് അമോലെഡ് ഡിസ്പ്ലേ (ഇഞ്ച് പെര്‍ ഇഞ്ച് 411 പിക്സല്‍) ഉള്ള മോട്ടറോള ജി71 5ജി സ്മാര്‍ട്ട്ഫോണിന് ഒക്ടാ കോര്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 695 പ്രോസസര്‍ 695 ഉണ്ട്. രണ്ട് 2.2 GHz ഹൈ-പെര്‍ഫോമന്‍സ് കോറുകളും ആറ് 1.7 GHz പ്രോസസറുകളും ഇതില്‍ ഉള്‍പ്പെടുന്നു. സിപിയുവിനൊപ്പം അഡ്രിനോ 619 ഗ്രാഫിക്സ് പ്രൊസസര്‍ യൂണിറ്റും ഉണ്ട്.

സ്മാര്‍ട്ട്‌ഫോണിന്‍റെ റിയര്‍ പാനലില്‍, ട്രിപ്പിള്‍ ക്യാമറ സജ്ജീകരണമുണ്ട്. ഇതില്‍ 50എംപി പ്രൈമറി ലെന്‍സും 8എംപി അള്‍ട്രാവൈഡും 2എംപി മാക്രോ ലെന്‍സും അടങ്ങിയിരിക്കുന്നു. ഫ്രണ്ട്പാനലില്‍ 16എംപി ക്യാമറയുണ്ട്. ഡ്യുവല്‍-ബാന്‍ഡ് വൈ-ഫൈ 802.11, ബ്ലൂടൂത്ത് v5.0 ഗ്ലോനാസ്, ഗലീലിയോ, യുഎസ്ബി ടൈപ്പ്-സി 2.0 എന്നിവയും സ്മാര്‍ട്ട്ഫോണിലുണ്ട്. 30വാട്‌സ് ഫാസ്റ്റ് ചാര്‍ജിംഗിനെ പിന്തുണയ്ക്കുന്ന 5000 എംഎഎച്ച് ബാറ്ററിയാണ് ഇതില്‍ നല്‍കിയിരിക്കുന്നത്.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*