ഇന്‍സ്റ്റഗ്രാം ഫീഡില്‍ സമയക്രമത്തില്‍ പോസ്റ്റുകള്‍ കാണാം എന്നതടക്കം നിരവധി മാറ്റങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നു. ഫോളോ ചെയ്യുന്നവരുടെ പോസ്റ്റുകള്‍ അവര്‍ പങ്കുവെയ്ക്കുന്ന സമയത്തിനനുസരിച്ച് ക്രമീകരിക്കപ്പെടും. അതായത്, ഇനി മുതല്‍ പുതിയ പോസ്റ്റുകള്‍ ആദ്യം കാണാന്‍ സാധിക്കും.
പുതിയ മാറ്റത്തിന്‍റെ ഭാഗമായി ഫീഡില്‍ ഹോം, ഫേവറൈറ്റ്‌സ്, ഫോളോയിങ് എന്നിങ്ങനെ മൂന്ന് വ്യത്യസ്ത വിഭാഗങ്ങളുണ്ടാവും. നിലവിലുള്ള ഫീഡിനെ പോലെ തന്നെയാണ് ഹോം ഫീഡ്. ഇതില്‍ നിങ്ങളുടെ താല്‍പ്പര്യങ്ങള്‍ കണക്കിലെടുത്തുള്ള പോസ്റ്റുകളാണ് കാണിക്കുക.
ഏറ്റവും ഇഷ്ടപ്പെടുകയും പിന്തുടരാന്‍ ആഗ്രഹിക്കുന്നവരുമായ സുഹൃത്തുക്കളുടെ പോസ്റ്റുകളാണ് ഫേവറൈറ്റ്‌സില്‍ കാണുക. ഫോളോയിങ് ഫീഡില്‍ നിങ്ങള്‍ ഫോളോ ചെയ്തിട്ടുള്ള അക്കൗണ്ടുകളില്‍ നിന്നുള്ള പോസ്റ്റുകളെല്ലാം സമയക്രമത്തില്‍ കാണിക്കും.
Leave a Reply