ഷാവോമി 11ഐ, ഷാവോമി 11 ഐ ഹൈപ്പർചാർജ് എന്നീ പേരുകളില്‍ പുതിയ പ്രീമിയം സ്മാർട്ട്ഫോണുകൾ അവതരിപ്പിച്ചിരിക്കുകയാണ് ഷവോമി. ഇതിൽ ഷാവോമി 11ഐ ഹൈപ്പർചാർജ് ഫോണിൽ 120 വാട്ട് അതിവേഗ ചാർജിങ് സൗകര്യമുണ്ട്. അതേസമയം, ഷാവോമി 11 ഐ ഫോണിൽ 67 വാട്ട് ടർബോ ചാർജ് സൗകര്യവും ലഭിക്കും.
ഷാവോമി 11ഐ ഹൈപ്പർചാർജ് 5ജി
6.67 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് സൂപ്പർ അമോലെഡ് ഡിസ്പ്ലേയാണിതിന് നല്‍കിയിരിക്കുന്നത്. 120 ഹെർട്സ് റിഫ്രഷ് റേറ്റുണ്ട്. മീഡിയാ ടെക് ഡൈമെൻസിറ്റി 920 പ്രൊസസ്സറിൽ എട്ട് ജിബി വരെയുള്ള റാം ശേഷിയുണ്ട്.
ഇതിന്‍റെ ട്രിപ്പിൾ റിയർ ക്യാമറയിൽ 108 എംപി സാംസങ് എച്ച്എം2 സെൻസറാണ് പ്രധാന ക്യാമറ. 8എംപി അൾട്രാ വൈഡ് ഷൂട്ടറും, രണ്ട് എംപി മാക്രോ ഷൂട്ടറും ഇതിൽ ഉൾപ്പെടുന്നു.
16 എംപി സെൽഫി ക്യാമറയാണിതിന്. 4500 എംഎഎച്ച് ഡ്യുവൽ സെൽ ലിഥിയം അയേൺ ബാറ്ററിയിൽ 120 വാട്ട് അതിവേഗ ചാർജിങ് സൗകര്യം ലഭിക്കും.
ഷാവോമി 11ഐ 5ജി
ഡിസൈനിലും ഹാർഡ് വെയറിലും ഷാവോമി 11ഐ ഹൈപ്പർ ചാർജിന് സമാനമാണ് ഷാവോമി 11ഐ 5ജി. എന്നാൽ ഇതിൽ 5160 എംഎഎച്ച് ബാറ്ററിയും 67 വാട്ട് അതിവേഗ ചാർജിങ് സൗകര്യവുമാണുള്ളത്.
ഷാവോമി 11 ഐ ഹൈപ്പർചാർജ് 5ജിയുടെ 6ജിബി റാം / 128 ജിബി സ്റ്റോറേജ്, 8 ജിബി റാം/128 ജിബി സ്റ്റോറേജ് വേരിയന്‍റുകള്‍ക്ക് യഥാക്രമം 26999, 28999 രൂപയാണ് വില.
Leave a Reply