വാട്സ്ആപ്പ് വെബ് ഉപയോഗിച്ച് ഡിവൈസില്‍ സേവ് ചെയ്യാത്ത നമ്പറിലേക്ക് സന്ദേശം അയയ്ക്കാം. പിസിയിലോ ലാപ്ടോപ്പിലോ കണക്റ്റ് ചെയ്തിരിക്കുന്ന ആൻഡ്രോയിഡ്, ഐഓഎസ് ഡിവൈസുകളിൽ ഈ ട്രിക്ക് ഉപയോഗിക്കാനാകും. ഈ ട്രിക്ക് ഉപയോഗിക്കുന്നതിന്, ആക്ടീവ് ആയ ഇന്റർനെറ്റ് കണക്ഷനുള്ള ഒരു പേഴ്സണൽ കമ്പ്യൂട്ടർ ആവശ്യമാണ്.
വാട്സ്ആപ്പ് വെബിൽ ലോഗിൻ ചെയ്ത് പുതിയ ടാബ് തുറക്കുക. പുതിയ ടാബിൽ https://wa.me/91XXXXXXXXXX എന്ന രീതിയിൽ യുആർഎൽ നൽകുക. ആദ്യത്തെ രണ്ട് അക്കങ്ങൾ രാജ്യത്തിന്റെ കോഡും അടുത്ത പത്ത് അക്കങ്ങൾ സന്ദേശം അയയ്ക്കേണ്ട ഫോൺ നമ്പറും ആണ് നൽകേണ്ടത് എന്ന കാര്യം ശ്രദ്ധിക്കുക. ഇന്ത്യയിലുള്ള ആർക്കെങ്കിലും ഒരു ടെക്സ്റ്റ് മെസേജ് അയയ്ക്കണമെങ്കിൽ, കോഡ് 91 ആയിരിക്കും.
ഇനി ഈ ട്രിക്ക് എങ്ങനെ ഉപയോഗിക്കേണ്ടത് എന്ന് നോക്കാം
നേരത്തെ പറഞ്ഞത് പോലെയുള്ള യുആർഎൽ നൽകിയാൽ ഒരു പുതിയ വിൻഡോ തുറക്കും.
തുറന്ന് വന്ന വാട്സ്ആപ്പ് വിൻഡോയിൽ നമ്മള് നല്കിയ നമ്പർ കാണിക്കും.
അടുത്തതായി ഈ നമ്പരിലേക്ക് മെസേജ് അയക്കാൻ കണ്ടിന്യൂ റ്റു എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
കമ്പ്യൂട്ടറിൽ ഇതിനകം തന്നെ വാട്സ്ആപ്പ് വെബ് ആപ്പ് ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെങ്കിൽ, നിങ്ങൾക്ക് മെസേജിങ് ആരംഭിക്കാം. ഇല്ലെങ്കിൽ, നിങ്ങൾക്ക് വാട്സ്ആപ്പ് ഡെസ്ക്ടോപ്പ് ആപ്പ് ഡൗൺലോഡ് ചെയ്യാം.
ഒപ്പം യൂസ് വാട്സ്ആപ്പ് വെബ് ഓപ്ഷനിൽ ടാപ്പ് ചെയ്ത് നമ്പർ സേവ് ചെയ്യാതെ തന്നെ വാട്സ്ആപ്പിൽ മെസേജ് ചെയ്യാം.
ഈ മാര്‍ഗ്ഗത്തിലൂടെ വാട്സ്ആപ്പ് വെബിൽ ടെക്സ്റ്റ് അയയ്ക്കാൻ തുടങ്ങിയാൽ ആ ചാറ്റ് നിങ്ങളുടെ സ്മാർട്ട്ഫോണിലും ആക്സസ് ചെയ്യാൻ സാധിക്കുന്നതാണ്.
Leave a Reply