ട്വിറ്ററില്‍ ടൈംലൈന്‍ ഇനി ഓട്ടോമാറ്റിക് ആയി റിഫ്രഷ് ആകില്ല. ഉപഭോക്താക്കളുടെ ഏറ്റവും വലിയൊരു പരാതിയായിരുന്നു പുതിയ ട്വീറ്റുകള്‍ ഓട്ടോമാറ്റിക് ആയി ടൈംലൈനില്‍ പ്രത്യക്ഷപ്പെടുന്നത്. എന്നാല്‍ അതിന് പരിഹാരമായിരിക്കുകയാ ണീ പുതിയ മാറ്റം.
ട്വീറ്റുകള്‍ വായിച്ചുകൊണ്ടിരിക്കുന്നതിനിടെ ടൈംലൈനില്‍ അവ അപ്രത്യക്ഷമാവുന്നത് ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടെന്ന് കണ്ടതിനെ തുടര്‍ന്നാണ് ഈ മാറ്റം. ഇനി മുതല്‍ പുതിയ ട്വീറ്റുകള്‍ ടൈംലൈനില്‍ കാണണമെങ്കില്‍ ടൈംലൈനിന് മുകളിലുള്ള ട്വീറ്റ് കൗണ്ടര്‍ ബാറില്‍ ക്ലിക്ക് ചെയ്യണം. അതുവരെ പഴയ ട്വീറ്റുകള്‍ തന്നെയായിരിക്കും ടൈംലൈനില്‍ കാണാനാകുക. ട്വിറ്ററിന്‍റെ ആന്‍ഡ്രോയിഡ്, ഐഓഎസ് ആപ്പുകളിലും ഈ പുതിയമാറ്റം ബാധകമാകുന്ന താണ്.
Leave a Reply