2021-ൽ ബ്രോഡ്ബാൻഡ് സ്പീഡിൽ ഇന്ത്യ തങ്ങളുടെ സ്ഥാനം നിലനിർത്തി എന്ന് സ്പീഡ് ടെസ്റ്റിംഗ് സൈറ്റ് ആയ ഓക്ല വെളിപ്പെടുത്തി. 2020 ഡിസംബറിലും 2021 ജനുവരിയിലും ഒക്ലയുടെ സ്പീഡ് ടെസ്റ്റിംഗ് ഗ്ലോബൽ ഇന്റക്സ് പുറത്തു വിട്ട പ്രകാരം പ്രകാരം 65ആം സ്ഥാനത്തായിരുന്നു
ജനുവരിയിൽ ശരാശരി ബ്രോഡ്‌ബാൻഡ് ഡൗൺലോഡ് വേഗത 54.73Mbps ആണ് . കഴിഞ്ഞ വർഷം ഡിസംബറിൽ ഇത് 53.90 എംബിപിഎസ് വേഗതയായിരുന്നു . ശരാശരി ബ്രോഡ്‌ബാൻഡ് അപ്‌ലോഡ് വേഗതയിൽ ഒരു ശതമാനത്തിലധികം വളർച്ചയും ഇന്ത്യ കണ്ടു. ജനുവരിയിൽ ഇത് 51.33Mbps ആയിരുന്നു, കഴിഞ്ഞ വർഷം ഡിസംബറിൽ ഇത് 50.75Mbps ആയിരുന്നു. ബ്രോഡ്‌ബാൻഡ് വേഗതയിൽ ആഗോളതലത്തിൽ സിംഗപ്പൂർ, ഹോങ്കോംഗ്, തായ്‌ലൻഡ് എന്നിവ ഓക്ല സ്പീഡ് ടെസ്റ്റ് സൂചികയിൽ ഒന്നാം സ്ഥാനത്താണ്.
Leave a Reply